തൃശൂർ: വൻ ക്രമക്കേട് കണ്ടെത്തിയ പുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ മുൻ ഭരണസമിതി അംഗങ്ങൾക്കും അക്കാലയളവിലെ സെക്രട്ടറിക്കുമെതിരെ സഹകരണ വകുപ്പിെൻറ നടപടി. ബാങ്കിനുണ്ടായ നഷ്ടം ഇവരിൽനിന്ന് ഇൗടാക്കാനാണ് ഉത്തരവ്. 1999 മുതൽ 2014 വരെയുള്ള ഭരണസമിതി അംഗങ്ങൾ, ആ കാലയളവിെല സെക്രട്ടറി എന്നിവരിൽനിന്ന് സഹകരണ നിയമം വകുപ്പ് 68 (രണ്ട്) അനുസരിച്ച് നഷ്ടം ഇൗടാക്കാൻ ജോയൻറ് രജിസ്ട്രാറാണ് ഉത്തരവിട്ടത്. ബാങ്കിൽ ക്രമക്കേട് ആരോപിച്ച് ബാങ്ക് അംഗങ്ങൾ നൽകിയ പരാതിയിലായിരുന്നു ജോയൻറ് രജിസ്ട്രാറുടെ അന്വേഷണം. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് സുരേഷ് കാക്കനാട് പ്രസിഡൻറായിരുന്ന അന്നത്തെ ഭരണസമിതിയിൽ കെ.കെ. പുരുഷോത്തമനായിരുന്നു സെക്രട്ടറി. വെട്ടിപ്പുകളില്‍ ഭരണസമിതി അംഗങ്ങള്‍ക്ക് പങ്കുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് ഇവരെ അയോഗ്യരാക്കിയിരുന്നു. ബാങ്കിെൻറ സ്വത്തും ആസ്തിയും ദുർവിനിയോഗം ചെയ്ത് സ്വാർഥ താൽപര്യങ്ങൾക്ക് ഉപയോഗിക്കുകയും സഹകരണ നിയമത്തിന് എതിരായി പ്രവർത്തിക്കുകയും ചെയ്തുവെന്നതാണ് ഇവർക്കെതിരായ കുറ്റാരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.