സി.പി.എം സമ്മേളനം: ഏരിയ സെമിനാർ ഇന്നുമുതൽ

തൃശൂർ: ഇൗമാസം 22 മുതല്‍ 25 വരെ തൃശൂരില്‍ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായ ഏരിയ സെമിനാറുകള്‍ ചൊവ്വാഴ്ച തുടങ്ങും. കൊടകര, ചാവക്കാട് ഏരിയകളിലാണ് ചൊവ്വാഴ്ച സെമിനാർ നടക്കുക. വൈകീട്ട് മൂന്നിനാണ് പരിപാടി. കൊടകര ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ 'കേരള ബദലി​െൻറ രാഷ്ട്രീയ മാനങ്ങൾ' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ഗോവിന്ദനും ചാവക്കാട് ടൗണില്‍ 'ധനമൂലധനവും സാമ്രാജ്യത്വ അധിനിവേശവും എന്ന വിഷയത്തിലുള്ള സെമിനാർ സംസ്ഥാന കമ്മിറ്റിയംഗം പി. രാജീവും ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.