കല്ലഴി പൂരത്തിനിടെ ആനയിടഞ്ഞു

കുന്നംകുളം: ചൊവ്വന്നൂർ കല്ലഴി വിഷ്ണു ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു. ഞായറാഴ്ച വൈകീട്ട് കുട്ടിയെഴുന്നള്ളിപ്പ് തുടങ്ങുന്നതിനിടയിലാണ് സംഭവം. തടപ്പാവിള ശിവൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. രണ്ടാം പാപ്പാനെ തട്ടാൻ ആന ശ്രമിച്ചതോടെ പൂരപ്രേമികളും കച്ചവടക്കാരും ചിതറിയോടി. ഇതിനിടയിൽ മറ്റ് ആനകളെ തിരക്കിട്ട് മാറ്റുന്നതിനിടെ സമീപത്തെ വീടിന് കേട് സംഭവിച്ചു. നിരവധി ബൈക്കുകൾ തകർന്നു. ചൊവ്വന്നൂർ അടിയിൽപറമ്പിൽ അമ്മിണിയുടെ വീടാണ് ഭാഗികമായി തകർന്നത്. ഇടഞ്ഞ ആന ഓടാൻ ശ്രമിച്ചെങ്കിലും കാലുകൾ ചങ്ങലയിൽ ബന്ധിച്ചിരുന്നതിനാൽ കഴിഞ്ഞില്ല. ആനപ്പുറത്തുണ്ടായിരുന്ന രണ്ടുപേർക്ക് ഇറങ്ങാൻ കഴിയാതിരുന്നത് പരിഭ്രാന്തി പരത്തി. മറ്റു പാപ്പാന്മാർ ചേർന്ന് വടം ഉപയോഗിച്ച് ആനയെ സമീപത്തെ മരത്തിൽ കെട്ടി. പിന്നീട് ഒരു മണിക്കൂറിനുശേഷം ഗുരുവായൂരിൽനിന്നെത്തിയ എലിഫൻറ് സ്ക്വാഡാണ് കാച്ചർ ബൽറ്റ് ഉപയോഗിച്ച് ആനയെ തളച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.