സഹപാഠിയുടെ മക്കൾക്ക്​ കൈതാങ്ങായി അഞ്ചംഗ സംഘം

വടക്കേക്കാട്: അപകടത്തിൽ മരിച്ച അബ്ദുൽ ജബ്ബാറി​െൻറ മക്കൾക്ക് ആശ്വാസവുമായി സഹപാഠികളായ അഞ്ചംഗ സംഘം. തിരുവളയന്നൂർ ഹൈസ്കൂൾ പൂർവ വിദ്യാർഥികളായ രാജീവ്, വിനോദ്, രഞ്ജിത്ത്, ഹുസൈൻ, ജസീർ എന്നിവരാണ് മുൻ പ്രധാനാധ്യാപിക കമലയുമൊത്ത് കല്ലൂർ മേലോടത്തയിൽ വീട്ടിലെത്തിയത്. കുന്നംകുളത്ത് മൈക്രോ ടൂൾസ് എൻജിനീയറിങ് സ്ഥാപനം നടത്തിയിരുന്ന ജബ്ബാർ ഒന്നര മാസം മുമ്പാണ് ബൈക്ക് യാത്രക്കിടെ വടക്കേക്കാട് വൈലേരി പീടികയിൽ അപകടത്തിൽ മരിച്ചത്. ഇതോടെ മാതാവും ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബം അനാഥമായി. ജബ്ബാറി​െൻറ മക്കളായ നഹൽ, റിഹാൻ എന്നിവർക്ക് ഉന്നത പഠനത്തിന് വേണ്ടി വടക്കേക്കാട് ഫെഡറൽ ബാങ്കിൽ സ്ഥിര നിക്ഷേപം നടത്തി പാസ് ബുക്കുമായാണ് ഇവരെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.