പൊക്കവിളക്ക് കണ്ണടച്ചിട്ട് ഒന്നര വർഷം

ചാവക്കാട്: ലക്ഷങ്ങള്‍ ചെലവിട്ട് ബ്ലാങ്ങാട് ബീച്ചില്‍ സ്ഥാപിച്ച സോളാര്‍ പൊക്കവിളക്ക് ഒന്നര വർഷമായി കത്തുന്നില്ല. മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യവികസന പദ്ധതിയിലുള്‍പ്പെടുത്തി തീരദേശ വികസന കോർപറേഷന്‍ ഫിഷ് ലാൻഡിങ് സ​െൻററിന് സമീപം സ്ഥാപിച്ച വിളക്ക് 2016 ജൂലൈയിലാണ് കണ്ണടച്ചത്. സോളാര്‍ പാനല്‍ കാറ്റില്‍ ഇളകി തെറിച്ചതാണ് പ്രവര്‍ത്തനം നിലക്കാൻ കാരണം. സമീപത്തെ ഫിഷ് ലാൻഡിങ് സ​െൻറർ കെട്ടിടത്തി​െൻറ ട്രസിലാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചത്. ആറ് പാനലുകളില്‍ രണ്ടെണ്ണമാണ് വീണത്. പാനലുകളുമായി ബന്ധിപ്പിച്ച ബാറ്ററി താഴെ കെട്ടിടത്തിന് പുറകിലാണ് സ്ഥാപിച്ചത്. കെട്ടിടത്തിലെ മഴവെള്ളം പുറത്തേക്ക് വിടുന്ന പൈപ്പുകള്‍ക്ക് താഴെയാണ് ഈ കാബിന്‍. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ജീവനക്കാരന്‍ വീണ പാനലുകള്‍ ഫിഷ് ലാൻഡിങ് കെട്ടിടത്തിന് പുറകിലെ മുറിയിലിട്ടു പൂട്ടിപ്പോയി. പിന്നെ തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ജീവനക്കാരന്‍ സോളാര്‍ പാനലുകളില്‍നിന്ന് പൊക്കവിളക്കിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. നേരത്തെ ബ്ലാങ്ങാട് ബീച്ചില്‍ മറ്റൊരു പൊക്കവിളക്ക് സ്ഥാപിച്ചിരുന്നു. ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച വിളക്ക് അറ്റകുറ്റപ്പണി നടത്താതെ ദ്രവിച്ച് ഉപയോഗശൂന്യമായി. വിളക്കി​െൻറ ലോഹക്കാൽ നഗരസഭ ശൗചാലയത്തിനു സമീപം കിടക്കുന്നുണ്ട്. ഫിഷ് ലാൻഡിങ് സ​െൻററിന് തെക്ക് ഭാഗത്തെ പൊക്കവിളക്കും കണ്ണ് ചിമ്മിയിട്ട് മാസങ്ങളായി. ഇതുകൂടാതെ ബ്ലാങ്ങാട് ബീച്ച് സൗന്ദര്യവത്കരണത്തി​െൻറ പേരിൽ നിർമിച്ച അലങ്കാര വിളക്കുകളും പ്രവർത്തിക്കാറില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.