സയണിസ്​റ്റുകളും മുസ്​ലിംകളും ഹിന്ദുക്കളും അടക്കം എല്ലാവരും അമേരിക്കക്കൊപ്പം ^ ചുള്ളിക്കാട്​

തൃശൂർ: സയണിസ്റ്റുകളും മുസ്ലിംകളും ഹിന്ദുക്കളും അടക്കം ലോകത്തെല്ലാവരും അമേരിക്കക്കൊപ്പമാണെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. അതിനിടയിലാണ് കോടിയേരി ബാലകൃഷ്ണൻ ചൈനയെയും ഉത്തരകൊറിയയെയും കുറിച്ച് പറയുന്നത്. ഉത്തര കൊറിയയിൽ മുഴുഭ്രാന്താണെങ്കിൽ ചൈനയിൽ സ്റ്റേറ്റ് ക്യാപിറ്റലിസമാണ് നടമാടുന്നത്. അതുകൊണ്ട് തന്നെ അങ്ങോട്ട് ചെന്നാൽ കോടിയേരിയുടെ പൊടിപോലും കിട്ടാത്ത സാഹചര്യമാണ് ഉണ്ടാവുക- അദ്ദേഹം പറഞ്ഞു. സാഹിത്യ അക്കാദമി ദേശീയ പുസ്തകോത്സവത്തോട് അനുബന്ധിച്ച് നടത്തിയ 'കബീർ: ഭക്തിയും വിഭക്തിയും പൗരോഹിത്യവും' എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചുള്ളിക്കാട്. നരേന്ദ്രമോദിയെ ഉപയോഗിച്ച് ഹിന്ദുക്കളെയും ഗൾഫ് രാഷ്ട്ര തലവന്മാരെ ഉപയോഗിച്ച് മുസ്ലിംകളെയും തമ്മിൽ അടിപ്പിക്കുകയാണ് അമേരിക്ക ചെയ്യുന്നത്. െഎ.എസും ഗൾഫ് രാജ്യങ്ങളും അടക്കം അമേരിക്കൻ ആയുധങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാൽ, യൂറോപ്പിൽ യുദ്ധമേയില്ല. യുദ്ധം നടക്കുന്നത് മധ്യ ഏഷ്യയിൽ മാത്രമാണ്. നാട്ടുരാജാക്കന്മാരും മുഗൾരാജാക്കന്മാരും അടക്കം ഭരണാധികാരികളും മതനേതൃത്വവുമാണ് നേരത്തെ ജനത്തെ ഭിന്നിപ്പിച്ചിരുന്നത്. ജനാധിപത്യത്തിൽ അത് േകാർപറേറ്റുകളാണ് ഏറ്റെടുത്ത് നടത്തുന്നത്. ആർ.എസ്.എസ് അടക്കം വർഗീയ സംഘടനങ്ങൾ പ്രശ്നം സൃഷ്ടിച്ചതോെടയാണ് മതേതരത്വത്തിനും സോഷ്യലിസത്തിനും ഒപ്പം തുല്യനീതി ഭരണഘടനയിൽ എഴുതി ചേർത്തത്. ഇവ രണ്ടും തുല്യനീതിയിൽ ലീനമാണ്. അധികാരത്തി​െൻറ സാമൂഹികവത്കരണമാണ് ജനാധിപത്യമെങ്കിൽ സമ്പത്തി​െൻറ സാമൂഹികവത്കരണമാണ് സോഷ്യലിസം. ജാതി, മത വിഭാഗീയതകൾക്ക് അപ്പുറം എല്ലാവരെയും ഒന്നായി കണ്ട ഭക്തിപ്രസ്ഥാനത്തി​െൻറ തുല്യനീതിയിൽ അധിഷ്ഠിതമായ നിലപാടിലൂടെ മാത്രമേ ഇന്ത്യയെ പുനർജീവിപ്പിക്കാനാവുകയുള്ളൂവെന്ന് ചുള്ളിക്കാട് അഭിപ്രായപ്പെട്ടു. അക്കാദമി നിർവാഹകസമിതിയംഗം ഇ.പി. രാജഗോപാലൻ അധ്യക്ഷത വഹിച്ചു. ആലങ്കോട് ലീലാകൃഷ്ണൻ, പി. ബാലചന്ദ്രൻ, വി.ജി. ഗോപാലകൃഷ്ണൻ, സോബിൻ മഴവീട്, അനിൽ മാരാത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.