ചെറുകഥ ചെറിയ കഥയല്ല ^വൈശാഖൻ

ചെറുകഥ ചെറിയ കഥയല്ല -വൈശാഖൻ തൃശൂർ: ചെറുകഥ എന്ന് പറയുന്നത് ചെറിയ കഥയല്ലെന്നും ഒരുപാട് ജീവിതങ്ങളെ അറിയാനുള്ളതി​െൻറ ആമുഖമാണെന്നും സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ പറഞ്ഞു. കഥ എന്ന് പറയുന്നതാണ് കൂടുതൽ ശരി. അതിനാൽ ചെറുകഥയെന്ന വാക്ക് റദ്ദാക്കണം. നല്ലൊരു കഥ വായിക്കുന്നവരുടെ മനസ്സിൽ അതിനുമപ്പുറം നൂറ് കഥകളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യ അക്കാദമി ദേശീയ പുസ്തകോത്സവത്തോടനുബന്ധിച്ച് ഡോ. എം.എസ്. ഷബീറി​െൻറ 'ഇരക്കൊരു മുഴം' കഥാസമാഹാരം എൻ.പി. ധനത്തിന് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യജീവിതത്തി​െൻറ സർവകലാശാലകളാണ് പുസ്തകങ്ങൾ. ജീവിതത്തെ പഠിക്കാനുള്ളതാണത്. എല്ലാ പ്രഫഷനൽ കോളജുകളിലും ആഴ്ചയിൽ രണ്ട് മണിക്കൂറെങ്കിലും ലോകക്ലാസിക്കുകളും മറ്റും കുട്ടികളുടെ ശ്രദ്ധയിൽപെടുത്തണം. കഴിവുള്ളവരെ കൊണ്ടുവന്ന് ജീവിതത്തെ പഠിപ്പിക്കുന്ന ഇത്തരം കൃതികൾ പരിചയപ്പെടുത്തി സംസാരിപ്പിക്കുകയും വേണം. മാനവികബോധം നൽകാൻ ഇത് ഉപകരിക്കും. ജീവിതത്തെക്കുറിച്ചുള്ള വിശുദ്ധമായ അതൃപ്തിയാണ് നല്ല പുസ്തകത്തിന് േപ്രരണയാകുന്നതെന്നും വൈശാഖൻ പറഞ്ഞു. ഇ.ഡി. ഡേവീസ് അധ്യക്ഷത വഹിച്ചു. ടി.എ. ഫസീല പുസ്തക പരിചയം നടത്തി. സോബിൻ മഴവീട്, ടി.ആർ. അനിൽകുമാർ, രഞ്ജിത്ത് പെരിങ്ങാവ്, പി.പി. സലീം, ഡോ. എം.എസ്. ഷബീർ, ആേൻറാ തോട്ടുങ്ങൽ, പി.എച്ച്. സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.