മാള: വിവാദ സ്വാമി സന്തോഷ് മാധവനില്‍നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ ഇറക്കിയ നെല്‍കൃഷിയുടെ വിളവെടുപ്പ് വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പൊയ്യ കൈതച്ചിറ ജഡ്ജ്മുക്ക് നന്മ കർഷക സംഘം വിതച്ച ജ്യോതി വിത്ത് നൂറുമേനി വിളവെടുത്തു. കൃഷിക്കാർ നെല്ല് പുഴുങ്ങി ഭക്ഷണം ഉണ്ടാക്കി അതിഥികൾക്ക് വിളമ്പി നൽകി. പഞ്ചായത്തംഗം പി.എം. അയ്യപ്പന്‍കുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ മിനി അശോകന്‍, എ.എസ്. വിജേഷ്, ഹെൻസി ഷാജു, കൃഷി ഒാഫിസര്‍ ശബ്നം പടിയത്ത്, നന്‍മ കര്‍ഷക സംഘം പ്രസിഡൻറ് പി.ജെ. പോള്‍, സെക്രട്ടറി കെ.വി. ടൈറ്റസ് എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറാണ് വിത്തിടല്‍ ഉദ്ഘാടനം ചെയ്തത്. ഇവിടെ പത്ത് ഏക്കറിലെ കൃഷിയാണ് വിളവെടുത്തത്. സംസ്ഥാന സര്‍ക്കാറിെൻറ തരിശ് രഹിത പദ്ധതിയുടെ ഭാഗമായി പൊയ്യ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് ഭൂമിയില്‍ 15 പേരടങ്ങുന്ന നന്മ കര്‍ഷക സംഘത്തിെൻറ ആഭിമുഖ്യത്തിലാണ് കൃഷി ചെയ്തിരുന്നത്. തൃശൂര്‍, എറണാകുളം ജില്ലകളിലായി കിടക്കുന്ന 129 ഏക്കറിൽ തൃശൂര്‍ ജില്ലയിലെ 10 ഏക്കറിലാണ് കൃഷി. ഇവിടെ പച്ചക്കറി കൃഷിക്ക് തുടക്കം കുറിക്കുകയാണിവർ. പതിറ്റാണ്ടുകാലം തരിശായ നിലമാണ് ഇത്. സാമ്പത്തിക സംവരണത്തിൽനിന്ന് പിന്മാറണം മാള: സംവരണത്തെ അട്ടിമറിച്ച് സാമ്പത്തിക സംവരണം കൊണ്ടുവന്ന സർക്കാർ നിലപാടിൽനിന്ന് പിന്തിരിയണമെന്ന് കെ.പി.എം.എസ് 1108 നമ്പർ മേലഡൂർ കിഴക്ക് ശാഖ സമ്മേളനം ആവശ്യപ്പെട്ടു. യൂനിയൻ സെക്രട്ടറി ലോചനൻ അമ്പാട്ട് ഉദ്ഘാടനം ചെയ്തു. നിമേഷ് മോഹൻ അധ്യക്ഷത വഹിച്ചു. എ.എ. ഷിബു, കെ.വി. ഗോപി, എ.കെ. ബാലൻ, കെ.കെ. മധു, എ.എ. ഷിജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.