വീട് നിര്‍മാണം: ധനസമാഹരണത്തിന് ബിരിയാണി മേള

ചാലക്കുടി: അരക്ക് താഴെ തളര്‍ന്ന കൊന്നക്കുഴി സ്വദേശി വാകയില്‍ വത്സന് വീട് നിര്‍മിക്കാനായി സി.പി.ഐ പരിയാരം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബിരിയാണി മേള. ചാലക്കുടി സ​െൻറ് മേരീസ് ഫൊറോന പള്ളിയിലെ അമ്പ് തിരുന്നാളിനോടനുബന്ധിച്ച് നടത്തുന്ന ബിരിയാണി മേള ചാലക്കുടി നഗരസഭ അധ്യക്ഷ ജയന്തി പ്രവീണ്‍കുമാര്‍ ഉദ്ഘാടനം െചയ്തു. സി.പി.ഐ പരിയാരം ലോക്കല്‍ സെക്രട്ടറി കെ.പി. ജോണി അധ്യക്ഷത വഹിച്ചു. നഗരസഭ മുന്‍ അധ്യക്ഷ ഉഷ പരമേശ്വരന്‍, പരിയാരം പഞ്ചായത്ത് പ്രസിഡൻറ് ഷൈനി അശോകന്‍, സി. മധുസൂദനന്‍, കെ.എ. റാഫേല്‍, പി.വി. വിവേക്, സിന്ധു ഷോജന്‍, വി.എം. ടെന്‍സന്‍, കെ.ജെ. തോമസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.