ഹൃദയത്തിൽ പതിഞ്ഞ വർണക്കാഴ്ച

തൃശൂർ: പ്രണയജലത്തിൽ നീന്തുന്ന സുന്ദരിമാരും തപസിൽ ഉറഞ്ഞ കാട്ടാളന്മാരുമെല്ലാമായി വ്യക്തി, പ്രകൃതി, പരിസ്ഥിതി, കല, ചരിത്രം എന്നിവക്ക് ആകർഷകമായ വർണവ്യാഖ്യാനങ്ങൾ നൽകിയ സുകേശൻ കാങ്കയുടെ ചിത്രപ്രദർശനം ആസ്വാദകരെ ആകർഷിക്കുന്നു. സൗന്ദര്യ സങ്കൽപ്പങ്ങൾക്കപ്പുറം മനുഷ്യപക്ഷത്ത് നിന്ന് ഹൃദയത്തിൽ പതിയുന്ന കാഴ്ചകളൊരുക്കുകയാണ് ഇൗ യുവചിത്രകാരൻ. ചിത്രശാല ആർട്ട് ഗാലറിയിൽ ഏഴു വരെയാണ് 'മൈൻഡ്രൈവ്' ചിത്രപ്രദർശനം. പ്രാചീന ഗുഹാചിത്രങ്ങള്‍ മുതല്‍ പുതിയ കാലത്തെ ദൃശ്യമാധ്യമങ്ങൾ വരെ സുകേശൻ കാൻവാസിൽ പകർത്തിയിട്ടുണ്ട്. കാണേണ്ടതും കാണാത്തതുമായ കാഴ്ചകൾ ഒട്ടേറെയുണ്ട്. യുദ്ധത്തി​െൻറയും ആക്രമണങ്ങളുടെയും നേര്‍ക്കാഴ്ചയാണ് 'റിട്ടേണിങ് എക്കോ' എന്ന ചിത്രം. എണ്ണച്ചായത്തിനൊപ്പം പേന‍ ഉപയോഗിച്ചുള്ള വരകളും പ്രത്യേകതകളാണ്. പ്രകൃതി സൗന്ദര്യത്തി​െൻറ അമൂർത്ത കാഴ്ചകളാണ് മറ്റൊരു ആകർഷണം. തൃശൂര്‍ പുതുക്കാട് നന്തിക്കര സ്വദേശിയാണ് സുകേശൻ‍. 2008 മുതല്‍ ഡല്‍ഹിയിലാണ് താമസം. മുഴുവന്‍സമയ ചിത്രകാരൻ ആയിരിെക്കതന്നെ ചിത്രകലയുമായി ബന്ധപ്പെട്ട ജോലികളും ചെയ്യുന്നുണ്ട്. തൃശൂര്‍ ഫൈന്‍ ആര്‍ട്സ് കോളജില്‍നിന്നു 2002ൽ ബിരുദം നേടി. പാരമ്പര്യമായി സ്വര്‍ണാഭരണ നിര്‍മാണ ജോലി ചെയ്യുന്ന കുടുംബത്തിലെ അംഗമാണ്. റിട്ട. അധ്യാപകന്‍ കേശവ​െൻറയും സുമതിയുടെയും മകനാണ്. ഡല്‍ഹി, മുംബൈ, ബംഗളൂരു നഗരങ്ങളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിദേശത്തും കൊച്ചി ബിനാലെയിലെ കൊളാറ്ററല്‍ പ്രദർശനത്തിലും‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.