ആറാട്ടെഴുന്നള്ളിപ്പിനിടെ ആംബുലന്‍സി​െൻറ ശബ്​ദം കേട്ട് ആന വിരണ്ടു

ചാലക്കുടി: ആറാട്ടെഴുന്നള്ളിപ്പിനിടെ ആംബുലന്‍സി​െൻറ ശബ്ദം കേട്ട് ആന വിരണ്ടോടി. വിഗ്രഹവുമേന്തി ആനപ്പുറത്തിരുന്ന ശാന്തിക്കാരൻ താഴെ വീണു. കാല്‍മുട്ടിന് പരിക്കേറ്റ ശാന്തിക്കാരന്‍ പാലിശേരി അമ്പലശേരി ബിജീഷിനെ (29) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വി.ആര്‍ പുരത്തെ ശാസ്താംകുന്ന് ശ്രീധർമ ശാസ്ത ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെയാണ് സംഭവം. ഞായറാഴ്ച രാവിലെ 8.30ന് ദേശീയപാതയില്‍ പോട്ട ആശ്രമം കവലയില്‍വെച്ച് മാവേലിക്കര ശ്രീകണ്ഠന്‍ എന്ന കൊമ്പനാണ് വിരണ്ടത്. ഒരു മണിക്കൂറിന് ശേഷമാണ് ആനയെ തളച്ചത്. ശാസ്താംകുന്നില്‍നിന്ന് വിഗ്രഹവുമായി ആറാട്ട് മുങ്ങാന്‍ ഭക്തരുടെ അകമ്പടിയോടെ കൂടപ്പുഴയിലെ കടവിലേക്ക് പോകുന്നതിനിടെയാണ് സംഭവം. പോട്ട ആശ്രമം കവലയില്‍ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ അതുവഴിവന്ന ആംബുലന്‍സി​െൻറ സൈറൺ കേട്ടാണ് ആന വിരണ്ടത്. റോഡ് മുറിച്ചുകടക്കാനൊരുങ്ങിയ ആന പെട്ടെന്ന് നേരെ തെക്കോട്ട് സര്‍വിസ് റോഡിലേക്ക് ഒാടുകയായിരുന്നു. ആനയുടെ ഭാവപ്പകര്‍ച്ചയില്‍ പരിഭ്രമിച്ച് ഭക്തർ ചിതറിയോടി. ഇതിനിടയിലാണ് ശാന്തിക്കാരൻ വീണത്. തുടർന്ന് ആന കോസ്‌മോസ് ക്ലബി​െൻറ വശത്തുള്ള പാടത്തേക്ക് ഇറങ്ങി ഓടി. വഴിയില്‍ കണ്ടതെല്ലാം തട്ടിത്തെറിപ്പിച്ചായിരുന്നു ഓട്ടം. പോകുന്ന വഴിയില്‍ കണ്ട രണ്ട് വീടുകളുടെ മതിലുകള്‍ തകര്‍ത്തു. മരങ്ങള്‍ കടപുഴക്കി എറിഞ്ഞു. വഴിയില്‍ നിർത്തിയിരുന്ന സ്‌കൂട്ടര്‍ തട്ടിത്തെറിപ്പിച്ചു. പാപ്പാന്‍ ഉണ്ണികൃഷ്ണ​െൻറ നേതൃത്വത്തില്‍ ആനയെ പാലസ് ആശുപത്രിക്ക് സമീപത്ത് വെച്ച് അനുനയിപ്പിക്കുകയായിരുന്നു. പിന്നീട് പറമ്പിക്കാട്ടില്‍ ഭഗവതി ക്ഷേത്രത്തിടുത്തുള്ള പറമ്പില്‍ ആനയെ തളച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.