മുസ്​രിസി​െൻറ നഷ്​ടപ്രതാപം വീണ്ടെടുക്കും ^മന്ത്രി

മുസ്രിസി​െൻറ നഷ്ടപ്രതാപം വീണ്ടെടുക്കും -മന്ത്രി അഴീക്കോട്: പുരാതന മുസ്രിസി​െൻറ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള പദ്ധതികളാണ് തുറമുഖ നവീകരണത്തിലൂടെ സർക്കാർ തുടങ്ങുന്നതെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ആറുകോടി ചെലവിൽ അഴീക്കോട് അഴിമുഖത്ത് നടത്തുന്ന രണ്ടാം ഘട്ട മെക്കാനിക്കൽ ഡ്രെഡ്ജിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അഴിമുഖ കവാടത്തിലും ചാലിലും ഏഴു മീറ്റർ ആഴത്തിൽ മണൽ നീക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ദേശീയ ജലപാത സുഗമമാക്കി ജലഗതാഗതം ആരംഭിക്കുന്ന കാര്യം ആലോചനയിലാണെന്നും മന്ത്രി പറഞ്ഞു. തുറമുഖത്തെ റിവർ ഡി ടെർമിനലായി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി മാസ്റ്റർ പ്ലാൻ തയാറാക്കി. 20 ഹെക്ടർ സ്ഥലത്താണ് പദ്ധതി നടപ്പാക്കുക. വാർഫ് നിർമിക്കുന്നതിന് 46 കോടിയുടെ ഭരണാനുമതി ലഭിച്ചതായും മന്ത്രി പറഞ്ഞു. ഇ.ടി. ടൈസൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.കെ. അബീദലി, പ്രസാദിനി മോഹനൻ, നൗഷാദ് കൈതവളപ്പിൽ, തുറമുഖ ഡയറക്ടർ എച്ച്. ദിനേശൻ, പി.എം. അബ്ദുല്ല, ടി.ആർ. വത്സൻ എന്നിവർ സംസാരിച്ചു. കെ.ആർ. വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.