തൃശൂർ: പുത്തൂരിലെ നിർദിഷ്ട സുവോളജിക്കൽ പാർക്കിന് ഫണ്ട് അനുവദിച്ച സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് ഫ്രണ്ട്സ് ഓഫ് സൂ അഭിപ്രായപ്പെട്ടു. 10 വർഷമായി സംസ്ഥാന ബജറ്റിൽ നാമമാത്ര തുകയാണ് നീക്കിെവച്ചിരുന്നത്. ആദ്യഘട്ടം നിർമാണത്തിന് 161 കോടി രൂപ വേണം. രണ്ടു വർഷംകൊണ്ട് ആദ്യഘട്ടം പൂർത്തിയായാൽ നഗരത്തിലെ മൃഗശാലയിൽ ഇടുങ്ങിയ കൂടുകളിൽ കഴിയുന്ന മൃഗങ്ങളെ പുത്തൂരിലേക്ക് മാറ്റാനും പാർക്കിെൻറ പ്രവർത്തനം തുടങ്ങാനും കഴിയും. രണ്ടാം ഘട്ടം കൂടി പൂർത്തിയാവുേമ്പാേഴ രാജ്യാന്തര നിലവിരമുള്ള പാർക്കാവൂ. 150 കോടി രൂപ കൂടി ലഭ്യമായാൽ ആറ് വർഷത്തിനകം ഏഷ്യയിലെ മികച്ച പഠന-ഗവേഷണ-വിനോദ സഞ്ചാര കേന്ദ്രമായി സുവോളജിക്കൽ പാർക്ക് മാറും. നിർമാണ പ്രവർത്തനങ്ങൾക്ക് 10 കോടി രൂപ പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ട്. ബാക്കി 20 കോടി മുൻ വർഷങ്ങളിലെ ബജറ്റ് വിഹിതങ്ങളിൽനിന്ന് ഉടൻ നൽകാൻ ധനവകുപ്പ് തയാറാകണം. തുടർന്നുള്ള പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് 'കിഫ്ബി' യിൽ നിന്ന് നൽകുമെന്നാണ് സർക്കാർ ഉറപ്പ് നൽകിയത്. ഇത് യാഥാർഥ്യമാക്കാനുള്ള സാമൂഹിക ജാഗ്രത ഉണ്ടാവണം. ഇതിനായി ഫ്രണ്ട്സ് ഓഫ് സൂ ശ്രമം തുടരുമെന്ന് സെക്രട്ടറി എം. പീതാംബരൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.