കാർഷിക സർവകലാശാല: ജനറൽ കൗൺസിൽ ഉപസമിതികളിൽ പ്രതിപക്ഷത്തിന്​ ഇടമില്ല

തൃശൂർ: കേരള കാർഷിക സർവകലാശാലയിലെ ജനറൽ കൗൺസിൽ ഉപസമിതികളിൽനിന്ന് പ്രതിപക്ഷ അംഗങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന ജനറൽ കൗൺസിൽ യോഗമാണ് വിവിധ ഉപസമിതികൾ രൂപവത്കരിച്ചത്. അപ്രസക്തമായ അഷ്വറൻസ് കമ്മിറ്റിയിൽ മാത്രം അംഗത്വം മതിയെന്നാണ് തീരുമാനം. ഇതിൽ പ്രതിഷേധിച്ച് ജനറൽ കൗൺസിലിലെ പ്രതിപക്ഷ അംഗങ്ങളായ അധ്യാപക പ്രതിനിധി ഡോ. തോമസ് ജോർജ്്, അനധ്യാപക പ്രതിനിധി കെ.ഡി. ബാബു, തൊഴിലാളി പ്രതിനിധി ബിബിൻ പി. ചാക്കോ എന്നിവർ യോഗം ബഹിഷ്കരിച്ചു. ഒന്നിൽ കൂടുതൽ ഉപസമിതികളിൽ പ്രതിപക്ഷ അംഗങ്ങളെ ഉൾപ്പെടുത്തിയിരുന്നതാണ് കീഴ്വഴക്കമെന്ന് കാർഷിക സർവകലാശാല എംപ്ലോയീസ് യൂനിയൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഇത് ലംഘിച്ചാണ് സ്റ്റാറ്റ്യൂട്ട് കമ്മിറ്റി പോലെ സുപ്രധാനമായ കമ്മിറ്റികളിൽനിന്നും പ്രതിപക്ഷത്തെ ഒഴിവാക്കിയത്. ഇത് ജനാധിപത്യ വിരുദ്ധമാണെന്നും സർവകലാശാലകളെ കൈപ്പിടിയിൽ ഒതുക്കാനുള്ള സർക്കാർ നീക്കത്തി​െൻറ ഭാഗമാണെന്നും യൂനിയൻ ആരോപിച്ചു. പ്രതിപക്ഷത്തെ ഒഴിവാക്കുന്നതിനെ യൂനിയൻ പ്രസിഡൻറ് എസ്. അനിൽകുമാറും ജനറൽ സെക്രട്ടറി കെ.എസ്. ജയകുമാറും അപലപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.