അറബിക് മുൻഷീസ് ജില്ല സമ്മേളനം

തൃശൂർ: അറബി സർവകലാശാലക്ക് ബജറ്റിൽ തുക വകയിരുത്താതിരുന്നത് ദൗർഭാഗ്യകരമെന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) ജില്ല സമ്മേളനം അഭിപ്രായപ്പെട്ടു. കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ലാലി ജെയിംസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ടി.ബി. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. എ.എ. ജാഫർ മുഖ്യപ്രഭാഷണം നടത്തി. കെ.എം. ഉമർ മുള്ളൂർക്കര, എ.എ.വഹാബ്, കൊച്ചിൻ ശരീഫ്, ഇ.ഐ.മുഹമ്മദ് അസ് ലം, പി.എം.അബ്ദുൽ റഹ്മാൻ, ഒ.എം. ഷറഫുദ്ദീൻ, എസ്.എ. റഫീഖ്, ഇ.ഐ. മുജീബ്, കെ.എം. ഗഫൂർ, എൻ.കെ. അബ്ദുൽ റഹീം, ടി.എസ്.എ. സലീം, എൻ.എ. നസീമ, കെ.എസ്. യാസിർ എന്നിവർ സംസാരിച്ചു. ഈ വർഷം വിരമിക്കുന്ന പ്രകാശിനി കൊടക്കാട്ടിൽ, വി.കെ. സീനത്ത്, കെ.എസ്. റസിയ, പി.എം. സാജിത, അസൂറ അലി, സി. മേരി, സി. അന്നം, കെ.എസ്.സുലൈഖ, സി.പി. ലൂസി, ആർ.എസ്. സഫിയ എന്നിവരെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.