തൃപ്രയാർ: പൊതുവിദ്യാഭ്യാസത്തെ മെച്ചെപ്പടുത്തുമെന്ന് പറയുന്നവരുടെ പ്രഖ്യാപനങ്ങളെല്ലാം അവ്യക്തതയിലായത് ദൗർഭാഗ്യകരമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കെ.പി.എസ്.ടി.എ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരിക്കുലം സംബന്ധിച്ച കാര്യങ്ങൾ, അധ്യാപക നിയമനങ്ങൾ എന്നിവയെല്ലാം തീരുമാനമാവാതെ കിടക്കുന്നു. പാഠപുസ്തക വിതരണം പൂർത്തീകരിക്കാനായില്ല. ഇത്തരം കാര്യങ്ങളിലെല്ലാം സർക്കാർ ജാഗ്രത പുലർത്തണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കെ.പി.എസ്.ടി.എ ജില്ല പ്രസിഡൻറ് സി.എസ്. അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. നാട്ടിക പഞ്ചായത്ത് പ്രസിഡൻറ് പി. വിനു, പി. ഹരിഗോവിന്ദൻ, ടി.എസ്. സലീം, ടി.എ. ബാബു ദാസ്, സി.എൻ. വിജയകുമാർ, എ.എസ്. രവീന്ദ്രൻ, ടി.എ. ഷാഹിദ, എ.എം. ജെയ്സൺ, എ.എൻ.ജി. ജെയ്ക്കോ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ -സാംസ്കാരിക സമ്മേളനം ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. എ.എ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. യാത്രയയപ്പ്-സുഹൃദ് സമ്മേളനം ടി.പി. ഹനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ടി.ജി. റോയ് അധ്യക്ഷത വഹിച്ചു. സംഘടനയുടെ ശക്തി തെളിയിച്ച് അധ്യാപകർ പ്രകടനം നടത്തി. പൊതുസമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു. പി.കെ. ജോർജ് അധ്യക്ഷത വഹിച്ചു. സമാപന ദിവസമായ ഞായറാഴ്ച പ്രതിനിധി സമ്മേളനം, കൗൺസിൽ തെരഞ്ഞെടുപ്പ്, പ്രമേയ അവതരണം എന്നിവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.