സ്​പോർട്​സ്​ ഹോസ്​റ്റൽ തെരഞ്ഞെടുപ്പ്​

തൃശൂർ: സംസ്ഥാന സ്പോർട്സ് കൗൺസിലി​െൻറ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്കൂൾ, പ്ലസ് വൺ, കോളജ് സ്പോർട്സ് ഹോസ്റ്റലുകളിലേക്കുള്ള തൃശൂർ, എറണാകുളം സോണൽ സെലക്ഷൻ അഞ്ചിന് തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയം, അക്വാറ്റിക് കോംപ്ലക്സ് എന്നിവിടങ്ങളിൽ നടക്കും. നീന്തൽ, ബോക്സിങ്, ജൂഡോ, ഫെൻസിങ്, ആർച്ചറി, ഗുസ്തി, തയ്ക്വാൺഡോ, സൈക്ലിങ്, നെറ്റ്ബാൾ, വെയ്റ്റ് ലിഫ്റ്റിങ്, സോഫ്റ്റ് ബാൾ, ഹോക്കി, കനോയിങ്-കയാക്കിങ്, റോവിങ് എന്നിവയിലാണ് സെലക്ഷൻ. കനോയിങ്-കയാക്കിങ് സെലക്ഷൻ ഒമ്പതിന് ആലപ്പുഴയിലും നടത്തുന്നുണ്ട്. വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, രണ്ട് പാസ്പോർട്ട് സൈസ് ഫോേട്ടാ, രണ്ട് വർഷത്തെ കായിക നേട്ടങ്ങളുടെ അസ്സൽ സർട്ടിഫിക്കറ്റ്, സ്പോർട്സ് കിറ്റ് എന്നിവ കൊണ്ടുവരണം. സ്കൂൾ തലത്തിൽ ഏഴ്, എട്ട് ക്ലാസുകളിലേക്കാണ് സെലക്ഷൻ. സംസ്ഥാന മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർക്കും ദേശീയ മത്സരത്തിൽ പെങ്കടുത്തവർക്കും ഒമ്പതാം ക്ലാസിലേക്ക് സെലക്ഷന് പെങ്കടുക്കാം. ദേശീയ മത്സരങ്ങളിൽ സബ് ജൂനിയർ, ജൂനിയർ മെഡൽ നേടിയവരെ ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലേക്ക് നേരിട്ട് പ്രവേശിപ്പിക്കും. പ്ലസ് വൺ, കോളജ് ഹോസ്റ്റൽ പ്രവേശനത്തിന് ജില്ല സംസ്ഥാനതലത്തിൽ ജൂനിയർ, സീനിയർ, ഖേലോ ഇന്ത്യ മത്സരങ്ങളിൽ പെങ്കടുത്തവർക്കാണ് അർഹത. ഉയരത്തിന് മാർക്ക് വെയ്റ്റേജുണ്ട്. ദേശീയ മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർക്ക് നേരിട്ട് പ്രവേശനം നൽകുമെന്ന് ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.