ശിൽപശാലയും വ്യക്തിഗത അഗത്വ വിതരണവും

തൃശൂർ: സമസ്ത നായർ സമാജം ഉത്തരമേഖല ശിൽപശാലയും വ്യക്തിഗത അംഗത്വ വിതരണത്തി​െൻറ ഉദ്ഘാടനവും ഞായറാഴ്ച നടക്കുമെന്ന് ജില്ല പ്രസിഡൻറ് കെ.എൻ. സോമകുമാർ അറിയിച്ചു. രാവിലെ 10ന് തൃശൂർ എൻജിനീയേഴ്സ് ഹാളിൽ ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് ഡോ. ഡി.എം. വാസുദേവൻ അധ്യക്ഷത വഹിക്കും. വ്യക്തിഗത അംഗത്വ വിതരണവും പ്രവർത്തന ഫണ്ട് ഉദ്ഘാടനവും ഡോ. ടി.എ. സുന്ദർമേനോൻ നിർവഹിക്കും. 'ധഷീശ്വരനായ ചട്ടമ്പി സ്വാമികൾ', 'നേതൃപാടവവും സംഘടന പ്രവർത്തനവും', 'നായർ വനിതാശാക്തീകരണം', 'വിദ്യാധിരാജ ദക്ഷിണയും നായർ സമുദായവും', 'സമസ്ത നായർ നിധി ലിമിറ്റഡ്' എന്നീ വിഷയങ്ങളിൽ പഠന ക്ലാസ് നടത്തും. സെക്രട്ടറി എം. ദയാനന്ദനും ട്രഷറർ ജെ. ശിവനും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ആർകിടെക്ചർ വിദ്യാഭ്യാസത്തി​െൻറ സാധ്യതകൾ- സെമിനാർ തൃശൂർ: ആർക്കിടെക്ചർ വിദ്യാഭ്യാസത്തി​െൻറ സാധ്യതകളും നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റാ) എൻട്രൻസ് പരീക്ഷയെ കുറിച്ചുള്ള സംശയങ്ങളും വിഷയത്തിൽ സെമിനാർ 10ന് നടക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻറീരിയർ ഡിസൈനേഴ്സും ദ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ചറും ചേർന്നാണ് പരിപാടി നടത്തുകയെന്ന് സംഘാടകർ അറിയിച്ചു. ഉച്ചക്ക് രണ്ടിന് സ​െൻറ് തോമസ് കോളജ് മെഡ്്ലിക്കോട്ട് ഹാളിൽ പ്രമുഖ ആർക്കിടെക്ടുകളും വിദ്യാഭ്യാസ വിചക്ഷണരും പങ്കെടുക്കും. വിദ്യാർഥികൾക്ക് 200 രൂപയും രക്ഷിതാക്കൾക്ക് 300 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. ഫോൺ: 9539842546. ഇഖ്ബാൽ മുഹമ്മദ്, പ്രമോദ്കുമാർ, ബിജു റാഫേൽ, ഷാജി എം. വാസുദേവൻ, ഷിജു ഭുവനേശ്വരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.