'സാമ്പത്തിക അച്ചടക്കത്തിലൂന്നിയ മികച്ച ബജറ്റ്​'

തൃശൂര്‍: സാമ്പത്തിക അച്ചടക്കത്തിലൂന്നി പരമാവധി എല്ലാ മേഖലകെളയും പരിപോഷിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ബജറ്റാണ് സംസ്ഥാന ധനമന്ത്രി അവതരിപ്പിച്ചതെന്ന് വ്യാപാരി വ്യവസായി കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എന്‍. മര്‍സൂക്കും കണ്‍വീനര്‍ ബിന്നി ഇമ്മട്ടിയും അഭിപ്രായപ്പെട്ടു. വിപണിയില്‍ നേരിട്ട് ഇടപെടാന്‍ ബജറ്റില്‍ തുക വകയിരുത്തിയത് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സഹായിക്കും. വ്യാപാര, വ്യവസായ മേഖലക്ക് ഉണര്‍വുണ്ടാക്കുന്ന നിര്‍ദേശങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാനുള്ള ഇച്ഛാശക്തി സർക്കാർ പ്രകടിപ്പിക്കണമെന്ന് ഇരുവരും പ്രസ്താവനയില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.