കഥ-കവിതയെഴുത്ത് കരവിരുതല്ല; കല -കെ.വി. രാമകൃഷ്ണൻ തൃശൂർ: കവിതയെഴുത്തും കഥാരചനയും വെറും കരവിരുതാകാതെ കലയാകണമെന്ന് കവി കെ.വി. രാമകൃഷ്ണൻ. കുട്ടികളെ പുസ്തകങ്ങളോടും വായനയോടും അടുപ്പിക്കുന്നതാകണം വിദ്യാഭ്യാസം. വ്യക്തിയുടേയും സമൂഹത്തിേൻറയും വളർച്ചക്ക് അത് അനിവാര്യമാണ്. പുസ്തകോത്സവങ്ങൾ അതിന് പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കേരള സാഹിത്യ അക്കാദമി ദേശീയ പുസ്തകോത്സവത്തോടനുബന്ധിച്ച് നടത്തുന്ന കലാസാഹിത്യ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ. ഭരതൻ അധ്യക്ഷത വഹിച്ചു. കടാങ്കോട് പ്രഭാകരൻ, കെ.എസ്. സുനിൽകുമാർ എന്നിവരും സംസാരിച്ചു. തുടർന്ന് ലളിതഗാന മത്സരം നടന്നു. ഇസ്ലാം ഇൻറർനാഷനൽ പബ്ലിക്കേഷൻസ് ഓഫ് കേരളയുടെ 'സ്ത്രീ ഇസ്ലാമിൽ', 'മൈത്രീസന്ദേശം', 'ആഗോള പ്രതിസന്ധിയും സമാധാനത്തിലേക്കുള്ള പാതയും' എന്നീ പുസ്തകങ്ങൾ എ.എം. മുഹമ്മദ് സലീം പ്രകാശനം ചെയ്തു. ഫോക്ലോർ അക്കാദമി മുൻ ചെയർമാൻ പ്രഫ. ബി. മുഹമ്മദ് അഹമ്മദ് പുസ്തകങ്ങൾ സ്വീകരിച്ചു. എം. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. സി. ഷമീം അഹമ്മദ്, എം. ഫാഹിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.