വേതനമില്ല; ബി.എസ്.എൻ.എല്ലിലെ കരാർ ജീവനക്കാർ സമരത്തിലേക്ക്​

തൃശൂർ: ശമ്പളം നൽകാത്ത ബി.എസ്.എൻ.എൽ നടപടിക്കെതിരെ പ്രത്യക്ഷ സമരം തുടങ്ങുമെന്ന് കരാറുകാരുടെയും തൊഴിലാളികളുടെയും സംഘടന ഭാരവാഹികൾ അറിയിച്ചു. 2017 നവംബർ മുതൽ തൊഴിലാളികൾക്ക് ശമ്പളം നൽകാനുള്ള തുക കരാറുകാരുടെ അക്കൗണ്ടിലേക്ക് നൽകിയിട്ടില്ല. ബാങ്കിൽ കൂടി മാത്രം ശമ്പളം നൽകാൻ അനുവാദമുള്ളതിനാൽ കരാറുകാരനു കടം വാങ്ങിയിട്ടു പോലും തൊഴിലാളിക്ക് കൊടുക്കാൻ കഴിയുന്നില്ല. തൃശൂരിലെ സെക്യൂരിറ്റി ഏജൻസിക്ക് മാത്രം 1.10 കോടി രൂപയാണ് നൽകാനുള്ളത്. കേന്ദ്രത്തിൽനിന്ന് ഫണ്ട് വരാത്തതാണ് ശമ്പളം മുടങ്ങാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാത്ത പക്ഷം ശക്തമായ സമരപരിപാടികൾ തുടങ്ങുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. കരാർ തൊഴിലാളി യൂനിയൻ നേതാക്കളായ സി.എസ്. സുധാകരൻ, പി.ടി. ബാബു, സെക്യൂരിറ്റി കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പ്രഭാകരൻ വെള്ളൂർ, കോൺട്രാക്ടർ സാബു എൻ. ജേക്കബ്, രാമൻകുട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ദേശീയ ഡോക്യുമ​െൻററി, ഹ്രസ്വചിത്ര മേള തൃശൂർ: സ​െൻറർ ഫോർ മീഡിയ സ്റ്റഡീസും സ​െൻറ് തോമസ് കോളജ് വിഷ്വൽ കമ്യൂണിക്കേഷൻ വകുപ്പും തൃശൂർ അന്തർദേശീയ ചലച്ചിത്ര മേളയോട് സഹകരിച്ചു നടത്തുന്ന അഞ്ചാമത് ദേശീയ ഡോക്യുമ​െൻററി, ഹ്രസ്വചിത്ര ചലച്ചിത്ര മേള അഞ്ച് മുതൽ ഏഴു വരെ നടക്കും. അഞ്ചിന് രാവിലെ 10ന് സ​െൻറ് തോമസ് കോളജിലെ മെഡ്്ലിക്കോട്ട് ഹാളിൽ ഡോ. കെ. ഗോപിനാഥൻ മേള ഉദ്ഘാടനം ചെയ്യുമെന്ന് മീഡിയ സ്റ്റഡീസ് ഡയറക്ടർ ഡോ. സി.എസ്. ബിജു അറിയിച്ചു. രാവിലെ 11.30 മുതൽ വൈകീട്ട് 4.15 വരെ വിവിധ ചിത്രങ്ങളുടെ പ്രദർശനം. ആറിനു രാവിലെ 10ന് പ്രശസ്ത ഡോക്യുമ​െൻററി സംവിധായകരായ അഞ്ജലി മൊൻറയ്റോയും കെ.പി. ജയശങ്കറും പങ്കെടുക്കുന്ന പരിപാടി. ഉച്ചക്ക് രണ്ടിന് മികച്ച ചിത്രങ്ങൾക്കുള്ള അവാർഡ് സമർപ്പണം. ഏഴിനു രാവിലെ 10.30 മുതൽ വൈകീട്ട് 4.30 വരെ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ പ്രദർശനം. മികച്ച ഡോക്യുമ​െൻററിക്കും ഹ്രസ്വചിത്രത്തിനും 25,000 രൂപ വീതം സമ്മാനം നൽകും. ഛായാഗ്രാഹകൻ, എഡിറ്റർ, തിരക്കഥാകൃത്ത് എന്നീ വിഭാഗങ്ങളിലും പുരസ്കാരം നൽകും. ഡെലിഗേറ്റുകൾക്ക് 200 രൂപയും വിദ്യാർഥികൾക്ക് 100 രൂപയുമാണ് പ്രവേശന ഫീസ്. കോഒാഡിനേറ്റർ ജെ. അമിത പ്രകാശ്, ചെറിയാൻ ജോസഫ്, ബിജു ആലപ്പാട്ട് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.