പാലം നിർമാണം തുടങ്ങി

എരുമപ്പെട്ടി: കരിയന്നൂർ തോന്നല്ലൂർ നിവാസികളുടെ ഏറെക്കാലമായുള്ള ആവശ്യം പൂവണിയുന്നു. എരുമപ്പെട്ടി- വേലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോന്നല്ലൂർ -കരിയന്നൂർ റോഡിലെ തോടിനു കുറുകെ . നിർമാണോദ്ഘാടനം ജില്ല പഞ്ചായത്തംഗം കല്യാണി എസ്. നായർ നിർവഹിച്ചു. ജില്ല പഞ്ചായത്ത് 23 ലക്ഷം രൂപയാണ് പാലം നിർമാണത്തിനായി നീക്കിവെച്ചിരിക്കുന്നത്. വേലൂർ പഞ്ചായത്ത് പ്രസിഡൻറ് ഷേർളി ദിലീപ് കുമാർ, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡൻറ് മീനശലമോൻ, എൻ.കെ. കബീർ, പി.കെ. ശ്യാംകുമാർ എന്നിവർ പങ്കെടുത്തു. ചുമട്ട് സമരത്തിന് പിന്തുണ എരുമപ്പെട്ടി: കാഞ്ഞിരക്കോട് മലബാർ ട്രേഡേഴ്സിലെ കയറ്റിറക്ക് തൊഴിൽ നിഷേധത്തിനെതിരെ കുണ്ടന്നൂർ ചുങ്കത്തെ സി.ഐ.ടി.യു യൂനിറ്റ് ചുമട്ട് തൊഴിലാളികളുടെ അനിശ്ചിതകാല സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സി.പി.എം എരുമപ്പെട്ടി ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം സി.പി.എം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്. ബസന്ത് ലാൽ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു വടക്കാഞ്ചേരി ഏരിയ സെക്രട്ടറി കെ.എം. മൊയ്തു, എം.എസ്. സിദ്ധൻ എന്നിവർ സംസാരിച്ചു. വി. വിശ്വനാഥൻ സ്വാഗതവും കെ.വി. രാജശേഖരൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.