ഭിക്ഷാടന മാഫിയകൾക്കെതിരെ നടപടി സ്വീകരിക്കണം

ചെറുതുരുത്തി: ഭിക്ഷാടനത്തി​െൻറ മറവിലുള്ള മോഷണം കാരണം നാട്ടുകാർ ഭീതിയിലാണെന്നും സ്കൂളിലേക്ക് കുട്ടികളെ പറഞ്ഞുവിടാൻ പോലും രക്ഷിതാക്കൾ ഭയപ്പെടുന്നെന്നും യൂത്ത് ലീഗ്. ജനങ്ങളുടെ ആശങ്കയകറ്റാൻ വേണ്ട നടപടി സ്വീകരിക്കാൻ വാർഡുതല കൂട്ടായ്മകൾ, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി ജാഗ്രത സമിതി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് വള്ളത്തോൾ നഗർ പഞ്ചായത്ത് സെക്രട്ടറിക്കും, പൊലീസിലും നിവേദനം നൽകിയതായി വള്ളത്തോൾ നഗർ യൂത്ത് ലീഗ് ഭാരവാഹികളായ റംഷാദ് പള്ളം, ഷെഫീഖ്താഴപ്ര, ഷംസുദ്ധീൻ, കെ.എം. ഷെമീർ, കെ.വൈ. അഫ്സൽ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വനമേഖലയില്‍ കടുവകളുടെ കണക്കെടുപ്പ് തുടങ്ങി അതിരപ്പിള്ളി: ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നേതൃത്വത്തില്‍ വാഴച്ചാല്‍, ചാലക്കുടി ഫോറസ്റ്റ് ഡിവിഷനുകളില്‍ എട്ടുദിവസം നീണ്ടു നില്‍ക്കുന്ന കടുവകളുടെ സെന്‍സസ് തുടങ്ങി. രണ്ടു ഡിവിഷനുകളെയും 35 ബ്ലോക്കുകളായി തിരിച്ചാണ് കണക്കെടുപ്പ്. ഓരോ ബ്ലോക്കിലും രണ്ട് വനപാലകരും മൂന്ന് വാച്ചര്‍മാരും അടങ്ങുന്ന പ്രത്യേകം പരിശീലനം നേടിയ സംഘം നടത്തുന്ന കണക്കെടുപ്പ് 23ന് അവസാനിക്കും. 2016 നവംബറിലാണ് സംസ്ഥാനത്ത് ഇതിനുമുമ്പ് കണക്കെടുപ്പ് നടത്തിയത്. കടുവകളുടെതിന് പുറമെ ആന, പുലി, കരടി, കാട്ടുപോത്ത്, കാട്ടുപട്ടി, മ്ലാവ് തുടങ്ങിയവയുടെയും എണ്ണം ഇതോടൊപ്പം ശേഖരിക്കും. ആദ്യ ഘട്ടത്തിൽ മൃഗങ്ങളുടെ വിസർജ്യം, ശബ്ദം, കാല്‍പ്പാടുകള്‍, മരങ്ങളിലും മറ്റുള്ളിടത്തും അവശേഷിപ്പിക്കുന്ന സൂചനകളിലൂടെയും മറ്റുമായിട്ടാണ് കണക്കെടുപ്പ് പുരോഗമിക്കുക. അവസാനത്തെ മൂന്ന് ദിവസമാണ് ജീവികളെ നേരിട്ട് കണ്ടുള്ള കണക്കെടുപ്പ് നടത്തുക. ഇതിനായി നിരീക്ഷണ കാമറകളും പ്രയോജനപ്പെടുത്തും. ഇന്ത്യയൊട്ടാകെ നടക്കുന്നതി​െൻറ ഭാഗമായാണ് വാഴച്ചാല്‍, ചാലക്കുടി ഡിവിഷനുകളിലും കണക്കെടുപ്പ് നടക്കുന്നത്. ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിലെ കാടുകളില്‍ മാത്രമേ കടുവകളുള്ളൂ. ഇതില്‍ കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ കണക്കെടുപ്പ് ഒരേ ദിവസമാണ് നടക്കുന്നത്. ഇതുമൂലം എണ്ണം വളരെ കൃത്യമായും ശാസ്ത്രീയമായും ശേഖരിക്കാന്‍ സാധിക്കും. കടുവകളെ വംശനാശത്തില്‍നിന്ന് സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ ഇന്ത്യയിലെ വനങ്ങളില്‍ കടുവകളുടെ എണ്ണം വര്‍ധിച്ചുവെന്നാണ് സൂചനകള്‍. ലോകത്തെ കടുവകളില്‍ 70 ശതമാനത്തോളം ഇന്ത്യയിലാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ഒരു ലക്ഷത്തിലേറെ കടുവകള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വനനശീകരണവും വേട്ടയും കാരണം 2006ല്‍ അത് 1,411 എണ്ണത്തിലേക്ക് താഴ്ന്നു. കടുവസംരക്ഷണം പുരോഗമിച്ചതോടെ 2010ല്‍ 1706ലേക്ക് ഉയര്‍ന്നു. ഇപ്പോഴാകട്ടെ 2,226ത്തോളം കടുവകളുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. അതേസമയം സംസ്ഥാനത്ത് 100ല്‍ താഴെ മാത്രമേ കടുവകളുള്ളു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.