സി.പി.എം സമ്മേളനം: കായിക മത്സരങ്ങൾ നാളെ മുതൽ

തൃശൂർ: സി.പി.എം സംസ്ഥാന സമ്മേളത്തി​െൻറ ഭാഗമായുള്ള കായിക പരിപാടികൾ ഫുട്ബാൾ മത്സരത്തോടെ ഞായറാഴ്ച തുടങ്ങും. ഞായറാഴ്ച വൈകിട്ട് തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ തൃശൂർ, മലപ്പുറം ജില്ല ടീമുകൾ പ്രദർശന മത്സരത്തിൽ മാറ്റുരക്കും. മത്സരം മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. ഒമ്പത്, 10 തീയതികളിൽ തേക്കിൻകാട് മൈതാനിയിൽ കബഡി, പുരുഷ-വനിത വടംവലി മത്സരങ്ങൾ നടക്കും. 13ന് 1,000 പേർ അണിനിരക്കുന്ന കൂട്ടയോട്ടമുണ്ട്. പ്രമുഖ കായിക താരങ്ങൾ ഇതിൽ പങ്കാളിയാവും. 17ന് കളരിപ്പയറ്റ്, ജൂഡോ, കരാട്ടെ, യോഗ മത്സരങ്ങൾ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിക്കും. 18ന് ചെസ് മത്സരത്തോടെയാണ് കായിക പരിപാടികൾ അവസാനിക്കുന്നതെന്ന് സമ്മേളനം കായിക കമ്മിറ്റി ചെയർമാൻ കെ.കെ. രാമചന്ദ്രനും കൺവീനർ ബാബു എം. പാലിശ്ശേരിയും അറിയിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.