ബജറ്റ്​: വടക്കാ‍ഞ്ചേരി മണ്ഡലത്തിന്​ 643 കോടിയെന്ന് എം.എൽ.എ

വടക്കാഞ്ചേരി: സംസ്ഥാന ബജറ്റിൽ വടക്കാഞ്ചേരി നിയോജകമണ്ഡലത്തിന് 546 കോടി രൂപ അടങ്കല്‍ വരുന്ന 50 പുതിയ പദ്ധതികളും നിലവിലെ പദ്ധതികള്‍ക്കായി 97 കോടി രൂപയും അനുവദിച്ചതായി അനില്‍ അക്കര എം.എല്‍.എ അറിയിച്ചു. തൃശൂര്‍-ഷൊര്‍ണൂര്‍, തൃശൂർ-കുറ്റിപ്പുറം ഉള്‍പ്പെടെ പ്രധാനപ്പെട്ട 20 റോഡുകളുടെ നവീകരണം, വടക്കാഞ്ചേരി ഓട്ടുപാറ പഴയ പാലം, അയ്യമ്പാറ പാലം, കോളങ്ങാട്ടുകര പാലം പുനരുദ്ധാരണം, വടക്കാഞ്ചേരി റെയില്‍വേ ഗേറ്റ് അടിപ്പാത, പുഴക്കല്‍ മിനി ബസ് ബേ, കുറ്റൂര്‍, വടക്കാഞ്ചേരി ഗേള്‍സ്, മച്ചാട് എന്നീ ഹയര്‍ സെക്കൻഡറി സ്കൂളുകള്‍ക്ക് പുതിയ കെട്ടിടം, വടക്കാഞ്ചേരി പുഴ സംരക്ഷണം, വിലങ്ങന്‍കുന്ന്, പൂമല, വാഴാനി, ചേപ്പാറ, പുഴക്കല്‍ ടൂറിസം കേന്ദ്രങ്ങളുടെ വികസനം, മുണ്ടൂര്‍, കൈപ്പറമ്പ്, തിരൂര്‍, മുതുവറ എന്നീ ജങ്ഷനുകളില്‍ സബ് വേ, കൈപ്പറമ്പ്, മുതുവറ, ഓട്ടുപാറ എന്നിവിടങ്ങളില്‍ ട്രാഫിക്ക് സിഗ്നല്‍, അമല നഗര്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, അകമല ജങ്ഷന്‍ വിപുലീകരണം, പുഴക്കല്‍‌ ഫ്ലൈ ഓവര്‍, സര്‍ക്കാര്‍ ഓഫിസുകളിലെയും മെഡിക്കല്‍ കോളജിലും സോളാര്‍ വൈദ്യുതീകരണം, വടക്കാഞ്ചേരി ജില്ല ആശുപത്രി നവീകരണം തുടങ്ങിയവയാണ് ബജറ്റില്‍ ഉൾപ്പെടുത്തിയത്. വടക്കാഞ്ചേരിയില്‍‌ പുതിയ വ്യവസായ പാര്‍ക്കും കെല്‍ട്രോണും സ്റ്റീലിനും ചേര്‍ത്ത് 53 കോടി രൂപയും വകയിരുത്തിയത് സ്വാഗതാര്‍ഹമാെണന്നും എം.എൽ.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.