കോൾപാടങ്ങൾ തദ്ദേശീയ മത്സ്യ ഇനങ്ങളുടെ കലവറ -പഠനം തൃശൂർ: ജില്ലയിലെ കൊടുങ്ങല്ലൂർ മുതൽ മലപ്പുറം ജില്ലയിലെ പൊന്നാനി വരെയുള്ള കോൾപാടങ്ങൾ തദ്ദേശീയ മത്സ്യ ഇനങ്ങളുടെ കലവറയാണെന്ന് പഠനത്തിൽ കണ്ടെത്തി. ലോക തണ്ണീർത്തട ദിനാചരണത്തിെൻറ ഭാഗമായി കേരള കാർഷിക സർവകലാശാല ഫോറസ്ട്രി കോളജിെൻറ സഹായത്തോടെ കേരള ഫിഷറീസ് സർവകലാശാല നടത്തിയ സർവേയിലാണ്, ലോകത്തിലെ ഏറ്റവും ചെറിയ മത്സ്യ ഇനങ്ങൾ ഉൾെപ്പടെ നിരവധി ഇനങ്ങളെ കണ്ടെത്തിയത്. 'ഹോറഡാൻറിയ ബ്രിട്ടാനി'എന്ന കുഞ്ഞൻ മത്സ്യത്തെ പുഴക്കൽ, പുല്ലഴി കോൾപടവുകളിൽ കണ്ടെത്തി. പൂർണ വളർച്ചയെത്തിയ ഈ മത്സ്യത്തിന് പരമാവധി രണ്ട് സെൻറിമീറ്ററാണ് വലിപ്പം. ഇതുൾെപ്പടെ 55 തദ്ദേശീയ ഇനങ്ങളെയും മൂന്ന് വിദേശ ഇനങ്ങളെയുമാണ് സർവേയിൽ കണ്ടെത്തിയത്. കരിമീൻ, കുറുവ പരൽ, വരാൽ, നാരകൻ, മഞ്ഞക്കൂരി, ആറ്റുകൊഴുവ തുടങ്ങി മലയാളികളുടെ രുചി ഭേദങ്ങളെ നിർണയിക്കുന്ന നാടൻ മത്സ്യങ്ങളുടെ വലിയ ശേഖരം കോൾപാടത്തുണ്ടെന്നാണ് കണ്ടെത്തൽ. കടൽ നിരപ്പിൽനിന്ന് ഒന്നര മീറ്ററോളം താഴെയുള്ള, ഉയർന്ന പരിസ്ഥിതി പ്രാധാന്യമുള്ള പാടശേഖരങ്ങളാണ് കോൾ. 30,000 ഏക്കറാണ് കോൾപാടങ്ങളുടെ വിസ്തൃതി. ഫോറസ്ട്രി കോളജിലെയും കുഫോസിലെയും നാൽപതോളം ഗവേഷണ വിദ്യാർഥികളും എട്ട് അധ്യാപകരും സർവേയിൽ പങ്കെടുത്തു. വിവിധ മത്സ്യ ഇനങ്ങളുടെ ആവാസ വ്യവസ്ഥ, വെള്ളത്തിെൻറ ഗുണ നിലവാരം, മത്സ്യ ലഭ്യത, ആവാസ വ്യവസ്ഥ നേരിടുന്ന വെല്ലുവിളി എന്നിവയാണ് പഠന വിധേയമാക്കിയത്. കോൾ പാടത്തെ മത്സ്യ സമ്പത്തിനെക്കുറിച്ചുള്ള പഠനം കുഫോസ് തുടരുമെന്നും എല്ലാ വർഷവും കോൾ പാടത്ത് മത്സ്യ സെൻസസ് നടത്തുമെന്നും നേതൃത്വം നൽകിയ ഡോ. എം.കെ. സജീവനും ഡോ. പി.ഒ നമീറും അറിയിച്ചു. ഫോറസ്ട്രി കോളജ് ഡീൻ ഡോ. വിദ്യാസാഗർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.