ഇരിങ്ങാലക്കുട: കൊരുമ്പിശ്ശേരി സ്വദേശി പുതുക്കാട്ടില്‍ വേണുഗോപാലിെൻറ മകന്‍ സുജിത്ത് മര്‍ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ പിടികൂടാത്തതില്‍ വ്യാപകമായ പ്രതിഷേധം. അതേ സമയം പ്രതി മിഥുനെ കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. പ്രത്യേക അന്വേഷണ സംഘത്തിെൻറ നേതൃത്വത്തില്‍ നാലു സംഘങ്ങളായാണ് അന്വേഷണം നടക്കുന്നത്. സഹോദരിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത സുജിത്തിനെ ഒാേട്ടാ ഡ്രൈവറായ മിഥുൻ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇതിനു ശേഷം രക്ഷപ്പെടുത്താന്‍ സഹായിച്ച ഓട്ടോ ഡൈവര്‍ പൊലീസിെൻറ പിടിയിലായതായി സൂചനയുണ്ട്. അയാളില്‍ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പ്രതി സംസ്ഥാനം വിട്ടതായി പൊലീസ് സംശയിക്കുന്നു. പ്രതിയുടെ ബന്ധുക്കൾ കേരളത്തിന് പുറത്തുള്ളതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം അയല്‍ സംസ്ഥാനത്തേക്കും പുറപ്പെട്ടിട്ടുണ്ട്. പ്രതിയുടെ സുഹൃത്തുക്കളും പ്രതി എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളും പൊലീസിെൻറ നിരീക്ഷണത്തിലാണ്. നഗരമധ്യത്തില്‍ പൊലീസിെൻറ കണ്‍മുന്നില്‍ നടന്ന ക്രൂരമായ സംഭവം കഴിഞ്ഞിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതില്‍ പൊലീസിന് നേരെ ശക്തമായ പ്രതിഷേധമാണ് രാഷ്ട്രീയ പാര്‍ട്ടികളും യുവജന സംഘടനകളും സാംസ്‌കാരിക സംഘടനകളും ഉയര്‍ത്തുന്നത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് സുജിത്തിന് മര്‍ദനമേറ്റത്. ക്രൂരമായ മര്‍ദനത്തെ തുടർന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെ സുജിത്ത് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.