ട്രെയിനിൽ നടിയെ അപമാനിച്ച സംഭവം; യ​ുവാവി​െൻറ ജാമ്യാപേക്ഷ തള്ളി

തൃശൂർ: യുവ നടിയെ ട്രെയിനിൽ അപമാനിച്ച സംഭവത്തിൽ പ്രതി കന്യാകുമാരി സ്വദേശി വില്ലുകുറി ആേൻറാ ബോസി​െൻറ ജാമ്യാപേക്ഷ തൃശൂർ സി.ജെ.എം കോടതി തള്ളി. സ്ത്രീക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളിലെ പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് പരാതിക്കാരിയുടെ സുരക്ഷയെ ബാധിക്കുമെന്ന സ്ത്രീക്ക് നേരെയുണ്ടായ അതിക്രമത്തിൽ ജാമ്യം അനുവദിക്കുന്നത് പരാതിക്കാരിയുടെ സുരക്ഷയെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി മനപ്പൂർവമല്ലെന്ന പ്രതിയുടെ വാദം കോടതി നിരാകരിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് തിരുവനന്തപുരത്തേക്ക് മാവേലി എക്സ്പ്രസി​െൻറ എ.സി കോച്ചിൽ യാത്ര ചെയ്യുേമ്പാൾ ഉറക്കത്തിനിടെ യുവ നടിയെ ഇയാൾ അപമാനിക്കാൻ ശ്രമിച്ചത്. താൻ സഹായാഭ്യർഥന നടത്തിയിട്ടും കമ്പാർട്ട്മ​െൻറിൽ ഉണ്ടായിരുന്ന യാത്രക്കാർ ആരും സഹായിക്കാൻ എത്തിയില്ലെന്ന് നടി പറഞ്ഞിരുന്നു. മറ്റൊരു കമ്പാർട്ട്െമൻറിൽ യാത്ര ചെയ്തിരുന്ന തിരക്കഥാകൃത്ത് ഉണ്ണി. ആറും യാത്രക്കാരൻ രഞ്ജിത്തുമാണ് സഹായത്തിനെത്തിയത്. വടക്കാഞ്ചേരിക്കടുത്ത് വെച്ചുണ്ടായ സംഭവത്തിൽ തൃശൂർ റെയിൽവേ പൊലീസാണ് ഇ‍യാളെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.