കേന്ദ്ര ഹജ്ജ്​ കമ്മിറ്റി നിലപാട്​ അന്യായം ^ജമാഅത്ത്​ കൗൺസിൽ

കേന്ദ്ര ഹജ്ജ് കമ്മിറ്റി നിലപാട് അന്യായം -ജമാഅത്ത് കൗൺസിൽ തൃശൂർ: ഹജ്ജിന് പോകുന്നവർക്ക് പാസ്പോർട്ടും പണവും രേഖകളും സമർപ്പിക്കാൻ ന്യായമായ സമയം അനുവദിക്കാത്ത കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിലപാട് അന്യായമാണെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം ആേരാപിച്ചു. എപ്രിൽ 15നകം പാസ്പോർട്ട് സമർപ്പിക്കണമെന്ന നിർദേശം പ്രവാസികൾക്ക് പ്രായോഗികമായി ബുദ്ധിമുട്ടുണ്ടാക്കും. വിദേശത്തുള്ളവർ നാട്ടിലെത്തി ബന്ധുക്കളുമായി ഹജ്ജിന് പോകാനുള്ള അവസരമാണ് ഇതുമൂലം നഷ്ടെപ്പടുന്നത്. ഹാജിമാരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹജ്ജ് കമ്മിറ്റിയോട് യോഗം ആവശ്യപ്പെട്ടു. വർക്കിങ് പ്രസിഡൻറ് എ.എം. ഹാരിസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് കരമന ബയാർ ഉദ്ഘാടനം ചെയ്തു. എം.എച്ച്. ഷാജി, അഷറഫ് മാള, സി.ബി. കുഞ്ഞുമുഹമ്മദ്, എം.എം. ജലീൽ, നൗഷാദ് വാരിക്കാടൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.