ഔഷധകൃഷിക്ക് തുക വകയിരുത്താതിരുന്നത് ഖേദകരം

തൃശൂർ: അലോപ്പതിയോടൊപ്പം ആയുർവേദത്തിനും മതിയായ പരിഗണന നൽകിയ ബജറ്റ് സ്വാഗതാർഹമാണെന്ന് ആയുർവേദ നിർമാതാക്കളുടെ സംഘടന. കാർഷിക മേഖലയിൽ ഔഷധ-സസ്യകൃഷിക്ക് പരിഗണന നൽകാതിരുന്നത് ഖേദകരമാണ്. മറ്റത്തൂരിലെ ഔഷധ സസ്യകൃഷിക്കായി തുക വകയിരുത്തേണ്ടതായിരുന്നു. കേന്ദ്ര പദ്ധതിയായ ആർ.എസ്.ബി.വൈയിൽ ആയുർവേദത്തിന് പ്രത്യേക ഇടം നൽകിയപ്പോൾ സംസ്ഥാന പദ്ധതിയിൽ അവഗണിച്ചത്, മേലിൽ കേന്ദ്ര വിഹിതം അനുവദിക്കുന്നതിന് തടസ്സമായേക്കും. തീരദേശത്ത് ടൂറിസം സാധ്യതയെ പ്രയോജനപ്പെടുത്തി ആയുർവേദ പഞ്ചകർമ സ​െൻററുകൾ സജ്ജമാക്കിയാൽ ഓഖി ദുരന്തം അനുഭവപ്പെട്ട തീരദേശമേഖലയിലെ സ്ത്രീ സംരക്ഷണത്തിനും വരുമാനത്തിനും പ്രയോജനകരമാവുമെന്ന് അസോസിയേഷൻ ജന. സെക്രട്ടറി ഡോ.ഡി. രാമനാഥൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.