ജില്ലയെ പൂർണമായി അവഗണിച്ച ബജറ്റ്^ കോൺഗ്രസ്

ജില്ലയെ പൂർണമായി അവഗണിച്ച ബജറ്റ്- കോൺഗ്രസ് തൃശൂർ: ബജറ്റ് ജില്ലയെ സംബന്ധിച്ചിടത്തോളം പൂർണ പരാജയമാണെന്ന് ജില്ല കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. നാമമാത്രമായ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലയിലെ മൂന്ന് മന്ത്രിമാരും, എം.എൽ.എ മാരും നൽകിയ ആയിരത്തിൽപരം കോടിയുടെ പദ്ധതിക്ക് കേവലം 65,000 രൂപമാത്രമാണ് നീക്കിെവച്ചിട്ടുള്ളത്. ഇത് ജനങ്ങളോടുള്ള വഞ്ചനയാണ്. മൊബിലിറ്റി ഹബ്ബിനെക്കുറിച്ചും ട്വിൻ സിറ്റി ആശയവുമായി ബന്ധപ്പെട്ട് തൃശൂർ-എറണാകുളം റാപിഡ് ട്രാൻസ്‌പോർട്ട് സിസ്റ്റം, കോൾ മേഖല വികസനം, കുടിവെള്ള ക്ഷാമം പരിഹരിക്കൽ, തകർന്നു പോയ കുടിൽ വ്യവസായങ്ങൾക്ക് ബദലായി തൊഴിൽ നൽകാനുള്ള പദ്ധതികൾ എന്നിവയെക്കുറിച്ചും ബജറ്റിൽ പറയാഞ്ഞത് ജില്ലയോടുള്ള അവഗണയാണെന്ന് ഡി.സി.സി വൈസ് പ്രസിഡൻറ് ജോസഫ് ടാജറ്റ് കുറ്റപ്പെടുത്തി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.