ചാവക്കാട്​

അക്കാദമിക് മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു മന്ദലാംകുന്ന്: ഗവ.ഫിഷറീസ് യു.പി സ്കൂളിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള അക്കാദമിക് മാസ്റ്റർ പ്ലാൻ അവതരണവും രക്ഷിതാക്കൾക്കുള്ള പരിശീലന ക്ലാസും നടത്തി. പി.ടി.എ പ്രസിഡൻറ് പി.കെ. സൈനുദ്ദീൻ ഫലാഹി അധ്യക്ഷത വഹിച്ചു. ഇ.പി. ഷിബു ക്ലാസെടുത്തു. അധ്യാപകരായ വി.എ. ബിന്ദു, ഫെബി എന്നിവർ പ്ലാൻ അവതരിപ്പിച്ചു. വിദ്യാലയ വികസന സമിതി അംഗങ്ങളായ കെ.എം. ഹൈദരലി, വി. ഷമീർ, പി.കെ. ഹസൻ, എം.എ. വഹാബ്, മദർ പി.ടി.എ പ്രസിഡൻറ് ഷക്കീല, പി.ടി.എ വൈസ് പ്രസിഡൻറ് മേത്തി ഫാറൂഖ്, എസ്.എം.സി വൈസ് ചെയർപേഴ്സൻ ഷാനിബ, ഇ.എം. നബീൽ, പ്രധാന അധ്യാപിക പി.എസ്. മോളി, അധ്യാപിക കെ.ആർ. രേഖ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.