ഇ-വേ ബിൽ അന്തർ സംസ്ഥാന ചരക്ക് നീക്കത്തിന് മാത്രമാക്കണം തൃശൂർ: ജി.എസ്.ടിയിൽ വ്യാപാരികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഇ-വേ ബിൽ അന്തർ സംസ്ഥാന ചരക്ക് നീക്കത്തിന് മാത്രമായി പരിമിതപ്പെടുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രേട്ടറിയറ്റ് യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ചരക്കുനീക്കം നിയന്ത്രിച്ചിരുന്ന ചെക്ക് പോസ്റ്റുകൾക്ക് പകരമാണ് ജി.എസ്.ടിയിൽ ഇ-വേ ബിൽ സംവിധാനം വിഭാവനം ചെയ്തത്. അതുകൊണ്ടുതന്നെ 10 കിലോമീറ്ററിലധികം ദൂരത്തേക്കുള്ള ചരക്കു നീക്കത്തിന് ഇ-വേ ബിൽ നിർബന്ധമാക്കുന്നത് അപ്രായോഗികമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. സമിതി ജില്ല പ്രസിഡൻറ് കെ.വി. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ, ട്രഷറർ േജാർജ് കുറ്റിച്ചാക്കു, വൈസ് പ്രസിഡൻറുമാരായ പി. പവിത്രൻ, ജോയ് മൂത്തേടൻ, ജോൺജ് മണ്ണുമ്മൽ, ലൂക്കോസ് തലക്കോട്ടൂർ, അജിത്കുമാർ മല്ലയ്യ, വെങ്കിട്ടറാം, പി. നാരായണൻ കുട്ടി, വി.ടി. ജോർജ്, സെബാസ്റ്റ്യൻ മഞ്ഞളി, കെ.കെ. ഭാഗ്യനാഥ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.