ആഭരണ നിർമാണ തൊഴിലാളി ഫെഡറേഷൻ സെക്ര​േട്ടറിയറ്റ്​ മാർച്ച്​

തൃശൂർ: സെസ് തുക പിരിച്ച് ക്ഷേമനിധി സംരക്ഷിക്കാൻ കേരള ആഭരണ നിർമാണ തൊഴിലാളി ക്ഷേമനിധി ബിൽ നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ അവതരിപ്പിച്ച് അംഗീകരിക്കുക, ജി.എസ്.ടി നടപ്പാക്കിയതോെട പ്രതിസന്ധിയിലായ സ്വർണാഭരണ നിർമാണ-വിപണന മേഖലയെ സംരക്ഷിക്കാൻ സർക്കാർ നടപടിയെടുക്കുക, സംസ്ഥാന സർക്കാർ പുതുക്കി നിശ്ചയിച്ച സ്വർണം, വെള്ളി ആഭരണ നിർമാണ തൊഴിലാളി മിനിമം കൂലി ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സംസ്ഥാന ആഭരണ നിർമാണ തൊഴിലാളി ഫെഡറേഷൻ (സി.െഎ.ടി.യു) സംസ്ഥാന കമ്മിറ്റി ഫെബ്രുവരി ആറിന് സെക്രേട്ടറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തും. തൊഴിലും കൂലിയും സംരക്ഷിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ കൂടി ഉന്നയിച്ചാണ് മാർച്ച്. പരിപാടി വിജയിപ്പിക്കാൻ ഒരുക്കം പുരോഗമിക്കുന്നതായി സംസ്ഥാന പ്രസിഡൻറ് എം. ചന്ദ്രൻ, ജനറൽ സെക്രട്ടറി വി.പി. സോമസുന്ദരം, വൈസ് പ്രസിഡൻറ് കെ.ബി. സുകുമാരൻ എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.