ചാവക്കാട്: സന്മനസ്സുകൾ ഷാജിതയുടെയും മകൻ പതിനാറുകാരനായ ഷഹീറിേൻറയും നേർക്ക് കാരുണ്യത്തിെൻറ കവാടം തുറക്കണം. ജന്മനാ ബുദ്ധിമാന്ദ്യവും തളർച്ചയും അന്ധതയും ബാധിച്ച് ഷഹീർ വാടക വീട്ടിൽ കിടപ്പിലാണ്. ചികിത്സ നിലച്ചിട്ട് ഏറെയായി. പുൽപായയിൽ കുഞ്ഞുങ്ങളെ പോലെ കിടന്നുരുളുന്ന മകനെ തനിച്ചാക്കി വീട് പൂട്ടി വേണം ഷാജിതക്ക് ജോലിക്ക് പോകാൻ. ഗുരുവായൂർ മാമ ബസാര്‍ കറുപ്പംവീട്ടില്‍ ഷാജിതയുടെ ജീവിതത്തിൽ ദുരിതങ്ങളുടെ ഒടുങ്ങാത്ത പേമാരിയാണ്. ബ്രഹ്മകുളത്ത് വാടക വീട്ടിൽ താമസിക്കുന്ന ഷാജിതക്ക് ഷഹീറിനെ കൂടാതെ ഒരു മകളുണ്ട്- - ഷെഹിന. ഭർത്താവ് വര്‍ഷങ്ങള്‍ക്കുമുമ്പ് കുടുംബം ഉപേക്ഷിച്ചു പോയി. ഷെഹിനയുടെ വിവാഹം കഴിഞ്ഞതോടെ ഷഹീർ തനിച്ചായി. ഇതിനിെട ഷാജിതയുടെ വയറിലെ മുഴ ശസ്ത്രക്രിയ വഴി നീക്കേണ്ടി വന്നു. കിടന്ന കിടപ്പിൽ നീങ്ങാനും നിരങ്ങാനും മാത്രം കഴിയുന്ന മകനേയും കൂട്ടിയായിരുന്നു ആശുപത്രിവാസം. ചികിത്സക്കും വാടകക്കുമുള്ള പണം കണ്ടെത്താന്‍ വീട്ടുപണിക്ക് പോകുകയാണ് ഇവർ. ജന്മനാ കൈകാലുകളുടെ വൈകല്യമുള്ള ഷഹീറിെൻറ ശരീരവും പിന്നീട് തളര്‍ന്നു. അടുത്തയിടെയാണ് കാഴ്ച ശക്തി നഷ്ടപ്പെട്ടത്. ആയുര്‍വേദവും അലോപ്പതിയുമായി ഒട്ടേറെ ചികിത്സ ചെയ്തു. പണമില്ലാത്തതിനാൽ എല്ലാം നിലച്ചു. ശസ്ത്രക്രിയ നടത്തിയാല്‍ കാഴ്ച തിരിച്ചുകിട്ടുമെന്നാണ് ഡോക്ടര്‍മാർ പറയുന്നത്. രാവിലെ എട്ടരയോടെയാണ് വീട്ടുപണിക്ക് പോകുന്നത്. മൂന്നരയോടെ മടക്കം. ആ നേരം ഷഹീര്‍ തനിച്ചാകും. വീടിനുമുന്നില്‍ റെയില്‍പാളമുണ്ട്. കാതടപ്പിച്ച് കടന്നു പോകുന്ന ട്രെയിനിെൻറ ശബ്ദം അകലേ നിന്ന് കേട്ടു തുടങ്ങിയാൽ മകൻ പേടിച്ച് വിറക്കും. അവെൻറ ഭയം ഒഴിവാക്കാൻ അടുത്ത് ചെന്ന് കെട്ടിപ്പിടിക്കണം. ട്രെയിൻ ശബ്ദം കേട്ടു തുടങ്ങിയാൽ തന്നെ എവിടെയായാലും എടുക്കുന്ന പണി നിർത്തി വെച്ച് ഷാജിത ഓടി അവെൻറ അരികിലെത്തും. ഇതു കാരണം അകലെയൊന്നും ജോലിക്ക് പോകില്ല. വിളിച്ചാൽ കേൾക്കുന്ന അകലത്തെ വീട്ടിലാണ് ജോലി. ഓരോ വണ്ടിയും അകലേ നിന്ന് വരുന്ന ഒച്ച കാതിലെത്തിയാൽ പണി നിർത്തിയാണ് വീട്ടിലേക്ക് വരുന്നത്. ട്രെയിൻ പോയ ശബ്ദം നിലച്ചാൽ പിന്നെയും വാതിൽ പൂട്ടിയിട്ട് തിരിച്ചുപോകും. ജോലി എടുക്കുന്ന വീട്ടിലേക്ക് ഷഹീറിനെ അത്രയും ദൂരം താങ്ങിയെടുത്തുകൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും ആ മാതാവിനെ വേദനിപ്പിക്കുന്നുണ്ട്. 'വേറെ എന്തെങ്കിലും മാർഗമുണ്ടായിരുന്നുവെങ്കിൽ മകനെ പൂട്ടിയിടേണ്ടി വരില്ല. ജീവിക്കാൻ നിവൃത്തിയില്ല. നാട്ടുകാരുടെ മുന്നില്‍ കൈനീട്ടാന്‍ മനസ്സ് സമ്മതിക്കുന്നില്ല.' ഉമ്മയ്ക്കും മകനുമുള്ള ഭക്ഷണം പണിക്കുപോകുന്ന വീട്ടില്‍ നിന്ന് കിട്ടും. വീടിെൻറ വാടക 2600 രൂപയാണ്. ആശ്രയ പദ്ധതി പ്രകാരം വീടുവെക്കാന്‍ ഗുരുവായൂര്‍ നഗരസഭ അനുവദിച്ച രണ്ടര ലക്ഷം രൂപ പാഴാകുന്ന അവസ്ഥയാണ്. വീടുവെക്കാൻ സ്വന്തമായി ഭൂമിയില്ലാത്തതാണ് കാരണം. മുൻ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് മകനേയുമെടുത്ത് ഏറെ കഷ്ടപ്പെട്ട് പോയിരുന്നുവെങ്കിലും ഒരു സഹായവും ലഭിച്ചില്ലെന്ന് ഷാജിത പറഞ്ഞു. മകനെ ചികിത്സിക്കണം. ചെറിയൊരു വീട്. ഇത്രയാണ് ഇവർക്ക് വേണ്ടത്. സൻമനസ്സുള്ളവര്‍ കണ്‍തുറന്നാല്‍ ഈ കുടുംബത്തിെൻറ കണ്ണീര്‍ തുടയ്ക്കാം. യൂനിയന്‍ ബാങ്കിെൻറ പാവറട്ടി ശാഖയില്‍ ഷഹീറിെൻറ പേരില്‍ അക്കൗണ്ടുണ്ട്. SHAHEER.K.V നമ്പര്‍: 565102010016889. ഐ.എഫ്.സി.കോഡ്: UBINO556513. വീട്ടുകാരുമായി ബന്ധപ്പെടാന്‍ ഗുരുവായൂർ നഗരസഭ കൗണ്‍സിലറെ വിളിക്കാം. ഫോണ്‍: 9207146278. ഫോട്ടോ: ഷഹീർ ഉമ്മ ഷാജിതയുമൊത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.