തൃശൂർ: ഗവ. മെഡിക്കൽ കോളജിൽ റേഡിയോ തെറാപ്പി വിഭാഗത്തിൽ റേഡിയേഷൻ ഫിസിക്സ് െലക്ചററുടെ താൽക്കാലിക ഒഴിവുണ്ട്. ശമ്പളം- 35,000. യോഗ്യതയുള്ള 18 നും 39 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾ യോഗ്യത സർട്ടിഫിക്കറ്റ്, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം ഏഴിന് രാവിലെ 10ന് മുളങ്കുന്നത്തുകാവിലെ കാര്യാലയത്തിൽ കൂടിക്കാഴ്ചക്ക് എത്തണം. മൊബൈൽ ഫോൺ അറ്റകുറ്റപണി തീർക്കാതിരുന്ന കടക്കെതിരെ ഉപഭോക്തൃ ഫോറം വിധി തൃശൂർ: സ്പെയർ പാർട്സ് ലഭ്യമല്ലെന്ന് പറഞ്ഞ് മൊബൈൽ ഫോൺ അറ്റകുറ്റപണി തീർക്കാതിരുന്ന കടക്കെതിരെ ഉപഭോക്തൃ ഫോറം വിധി. പറവട്ടാനി കൊള്ളന്നൂർ വീട്ടിൽ കെ.ഐ. തിമോത്തി ഫയൽ ചെയ്ത കേസിൽ ടി.വി.എസ് ഇലക്ട്രോണിക്സ് ലിമിറ്റഡിനെതിരെയാണ് വിധി. ഫോണിെൻറ വിലയായ 6900 രൂപയും 2015 ജൂലൈ 18 മുതൽ 12 ശതമാനം പലിശയും നഷ്ടപരിഹാരമായി 5000 രൂപയും നൽകാനാണ് പ്രസിഡൻറ് പി.കെ. ശശി, അംഗങ്ങളായ വി.വി. ഷിന, എം.പി. ചന്ദ്രകുമാർ എന്നിവരടങ്ങിയ ഫോറം വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.