കാത്തലിക് സിറിയൻ ബാങ്കിലെ കൂട്ടപിരിച്ചുവിടലിനെതിരെ മൂന്നിന്​ സത്യഗ്രഹം

തൃശൂർ: കാത്തലിക് സിറിയൻ ബാങ്കിൽ രണ്ട് വർഷത്തെ പരിശീലനത്തിന് ശേഷം സ്ഥിരം നിയമനം ഉറപ്പു നൽകി ജോലിെക്കടുത്ത 82 പ്രബേഷനറി ഒാഫിസർമാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനെതിരെ രക്ഷിതാക്കളും ജീവനക്കാരും സത്യഗ്രഹം നടത്തുന്നു. ശനിയാഴ്ച രാവിലെ മുതൽ സ്വരാജ് റൗണ്ടിലെ ബാങ്കി​െൻറ മുഖ്യ കാര്യാലയത്തിന് മുന്നിലാണ് സത്യഗ്രഹമെന്ന് കാത്തലിക് സിറിയൻ ബാങ്ക് േട്രഡ് യൂനിയൻ ഫ്രണ്ട് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പരിശീലനത്തിന് ശേഷം അസി. മാനേജരായി നിയമനം നൽകുമെന്ന് രേഖാമൂലം വാഗ്ദാനം നൽകിയവരെയാണ് പരിച്ചുവിടാൻ ഒരുങ്ങുന്നത്. 82ൽ 21പേർക്ക് പിരിച്ചുവിടൽ കത്തു നൽകിക്കഴിഞ്ഞു. 30 പേരുടെ പരിശീലന കാലാവധി അനിശ്ചിതകാലത്തേക്കും ബാക്കി 31 പേർക്ക് ഒരു വർഷത്തേക്കും നീട്ടിയതായാണ് അറിയിപ്പ്. മറ്റ് ജോലികൾ ഉപേക്ഷിച്ച് ബാങ്ക് ഒാഫിസറാവാൻ എത്തിയവർ ഇക്കൂട്ടത്തിലുണ്ട്. 40,500 രൂപയാണ് പ്രബേഷൻ കാലത്ത് പ്രതിമാസം നൽകേണ്ടിയിരുന്നത്. എന്നാൽ ലഭിച്ചത് പകുതിയാണ്. രണ്ട് വർഷത്തെ പ്രബേഷൻ കാലയളവിൽ അടിമകളെപ്പോലെ ജോലി എടുപ്പിച്ചുവെന്ന് 'ബെഫി' സംസ്ഥാന പ്രസിഡൻറ് ടി. നരേന്ദ്രൻ പറഞ്ഞു. ഉന്നത മേധാവികളുടെ കെടുകാര്യസ്ഥത മൂലം ബാങ്ക് തകർച്ചയുടെ വക്കിലാണെന്ന് ഫ്രണ്ട് ഭാരവാഹികൾ വ്യക്തമാക്കി. ആകെ 426 ശാഖകളുള്ള ബാങ്കിന് 20 ജനറൽ മാനേജർമാരെയാണ് വൻതുക ശമ്പളം നൽകി നിയമിച്ചിരിക്കുന്നത്. സ്വീപ്പർമാർ 38 പേർ മാത്രമാണുള്ളത്. പ്യൂൺ 105ഉം. ക്ലർക്ക് നിയമനം നടന്നിട്ട് വർഷങ്ങളായി. ഉന്നത തലത്തിലെ കെടുകാര്യസ്ഥത മൂലം ഒട്ടേറെ ശാഖകൾ അടച്ചുപൂട്ടി. ബാങ്കി​െൻറ സ്ഥലങ്ങൾ വിൽക്കാനുള്ള ശ്രമം അണിയറയിൽ നടക്കുന്നുണ്ട്. പ്രധാന ശാഖ പ്രവർത്തിക്കുന്ന കെട്ടിടത്തി​െൻറതന്നെ കച്ചവടം ഉറപ്പിച്ചതായും പറയപ്പെടുന്നുണ്ട്. ഇത്തരം ജനവിരുദ്ധ നടപടികളിൽനിന്നും ശ്രദ്ധ തിരിക്കാനാണ് കൂട്ട പിരിച്ചുവിടലെന്ന് ഭാരവാഹികൾ ആരോപിച്ചു. വാർത്തസമ്മേളനത്തിൽ എ.ഐ.ബി.ഒ.സി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പി.ആർ. ഷിമിത്, അഖിലേന്ത്യ ജോയൻറ് സെക്രട്ടറി എൻ. സുരേഷ്, സംസ്ഥാന കമ്മിറ്റിയംഗം എ. അജയൻ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.