യഥാർഥ വിശ്വാസിക്ക് തീവ്രവാദിയാകാനാകില്ല ^ അലക്​സാണ്ടർ ജേക്കബ്

യഥാർഥ വിശ്വാസിക്ക് തീവ്രവാദിയാകാനാകില്ല - അലക്സാണ്ടർ ജേക്കബ് തൃശൂർ: മതസൗഹാർദവും സമഭാവനയും വിശ്വമാനവികതയും പ്രചരിപ്പിക്കുന്ന ദർശനമാണ് ഇസ്ലാമെന്നും യഥാർഥ വിശ്വാസിക്ക് ഒരിക്കലും തീവ്രവാദിയാവാൻ സാധ്യമല്ലെന്നും മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ്. സംസ്ഥാന വഖ്ഫ് ബോർഡ് തൃശൂരിൽ സംഘടിപ്പിച്ച ഇമാം-ഖത്തീബ് പരിശീലന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ബോർഡ് അംഗം എം.സി. മായിൻ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ പി.വി. സൈനുദ്ദീൻ, എം. ഷറഫുദ്ദീൻ, ഫാത്തിമ റോസ്ന എന്നിവർ സംസാരിച്ചു. പരിശീലന ക്ലാസിന് ഡോ. എ.പി. അബ്ദുല്ലക്കുട്ടി നേതൃത്വം നൽകി. ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ എം.കെ. സാദിഖ് സ്വാഗതവും ഡിവിഷനൽ ഒാഫിസർ മഞ്ജു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.