തൃശൂർ: എനർജി മാനേജ്മെൻറ് സെൻററിെൻറ ആഭിമുഖ്യത്തിൽ ജില്ലയെ പൂർണമായും ഉൗർജസംരക്ഷണ ജില്ലയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടി ഉൗർജിതമാക്കുന്നതിെൻറ ഭാഗമായി ജില്ലയിലെ വിവിധ വിദ്യാഭ്യാസ ജില്ലകളിൽനിന്ന് തെരഞ്ഞെടുത്ത 41 സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് എൽ.ഇ.ഡി ലൈറ്റുകളും സ്റ്റാർ റേറ്റഡ് ഫാനുകളും നൽകുന്നു. ഇതിന് പുറമേ ചെമ്പൂച്ചിറ ഗവ. ഹൈസ്കൂൾ, പുറനാട്ടുകര ശ്രീശാരദ ഹൈസ്കൂൾ, മരത്തംകോട് കോൺകോഡ് ഹൈസ്കൂൾ എന്നിവക്ക് രണ്ട് കിലോ വാട്ടിെൻറ സോളാർ പാനൽ സ്ഥാപിച്ചുനൽകുമെന്നും അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2.16 ലക്ഷം രൂപ വരുന്ന സോളാർ പാനലാണ് ഓരോ സ്കൂളിനും നൽകുന്നത്. ഏഴ് യൂനിറ്റ് വൈദ്യുതി പ്രതിദിനം ഇതിൽനിന്ന് ഉൽപാദിപ്പിക്കാം. പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് മൂന്നിന് രാവിലെ പത്തിന് പനംകുറ്റിച്ചിറ ഗവ. യു.പി സ്കൂളിൽ നിർവഹിക്കും. തൃശൂർ വിദ്യാഭ്യാസ ജില്ല കോഒാഡിനേറ്റർ കെ.ജെ. നിമി, ചാവക്കാട് വിദ്യാഭ്യാസ ജില്ല കോഒാഡിനേറ്റർ കെ. വിജയൻ, ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല കോഒാഡിനേറ്റർ സുബ്രഹ്മണ്യൻ, ഡോ. ടി.വി. വിമൽകുമാർ, കെ.ജി. ജയരാജൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.