രോഗികളെ മരണത്തിലേക്ക് തള്ളിവിടുന്നു

തൃശൂർ: വര്‍ഷമായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ റേഡിയേഷന്‍ യന്ത്രം നിരന്തരമായി തകരാറിലാകുന്നതിനാല്‍ രോഗികളെ സര്‍ക്കാറും മെഡിക്കല്‍ കോളജ് അധികൃതരും മരണത്തിലേക്ക് തള്ളിവിടുകയാണെന്ന് ഡി.സി.സി വൈസ് പ്രസിഡൻറും മെഡിക്കല്‍ കോളജ് വികസന സമിതി മുൻ അംഗവുമായ രാജേന്ദ്രന്‍ അരങ്ങത്ത് കുറ്റപ്പെടുത്തി. സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടാത്തത് പാവപ്പെട്ട രോഗികളോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാറും മെഡിക്കല്‍ കോളജ് അധികൃതരും സ്വകാര്യ ആശുപത്രിയെ സഹായിക്കാനാണ് ശ്രമിക്കുന്നത്. മെഡിക്കല്‍ കോളജി​െൻറ പ്രവര്‍ത്തനം വ​െൻറിലേറ്ററിലായ സാഹചര്യത്തില്‍ കോണ്‍ഗ്രസി​െൻറ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് രാജേന്ദ്രന്‍ അരങ്ങത്ത് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.