സാഹിത്യ അക്കാദമി ദേശീയ പുസ്​തകോത്സവം ഇന്ന്​ മുതൽ

തൃശൂർ: സാഹിത്യ അക്കാദമി ദേശീയ പുസ്തകോത്സവവും സാംസ്കാരികോത്സവവും വ്യാഴാഴ്ച തുടങ്ങും. 10 ദിവസം നീളുന്ന മേള രാവിലെ 11ന് സാഹിത്യ അക്കാദമി അങ്കണത്തിൽ തമിഴ് സാഹിത്യകാരൻ എസ്. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അക്കാദമി പ്രസിഡൻറ് വൈശാഖൻ അധ്യക്ഷത വഹിക്കും. മേയർ അജിത ജയരാജൻ മുഖ്യാതിഥിയാവുമെന്ന് അക്കാദമി പ്രസിഡൻറ് വൈശാഖൻ, സെക്രട്ടറി കെ.പി മോഹനൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സാംസ്കാരിക പ്രദർശനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസും സാംസ്കാരികോത്സവം സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻനായരും ഉദ്ഘാടനം ചെയ്യും. ഉച്ചതിരിഞ്ഞ് മൂന്നിന് ശംബൂകൻ (നോവൽ), ദൈവത്തി​െൻറ മകൾ (കവിത) എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്യും. 6.30ന് ഷഹബാസ് അമ​െൻറ ഗസൽ ഉണ്ടാകും. 90 സ്റ്റാളുകളുണ്ടാകും. ചെന്നൈ തിയോസഫിക്കൽ സൊസൈറ്റി, കേന്ദ്ര സർക്കാർ പബ്ലിക്കേഷൻ ഡിവിഷൻ, എൻ.ബി.ടി, കേന്ദ്ര സാഹിത്യ അക്കാദമി, കേരള യൂനിവേഴ്സിറ്റി പബ്ലിക്കേഷൻസ്, കേരള ആർക്കൈവ്സ് എന്നിവർ പങ്കെടുക്കും. വിദ്യാർഥികൾക്കുള്ള കലാ സാഹിത്യ മത്സരങ്ങൾ, ലളിതഗാന മത്സരം, ഭരണഘടന സംരക്ഷണസദസ്സ്, കോഴിക്കോട് യാസിർ കുരിക്കളും സംഘവും അവതരിപ്പിക്കുന്ന കോൽക്കളി, വട്ടപ്പാട്ട് എന്നിവ വെള്ളിയാഴ്ച നടക്കും. വിവിധ വിഷയങ്ങളിൽ സെമിനാറുകളും ഇതി​െൻറ ഭാഗമായി സംഘടിപ്പിക്കും. എല്ലാ ദിവസവും പുസ്തക പ്രകാശനങ്ങളും നടക്കും. ഗസൽ, നാടകം, തമിഴ് നാടോടിഗാനങ്ങൾ, നൃത്താവിഷ്കാരം, സംഗീതപരിപാടി എന്നിവയുമുണ്ടാകും. ഫെബ്രുവരി 10ന് വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനം സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.