'ഹൗ ടു ഫേസ്‌ എക്സാം' ജില്ലതല ഉദ്​ഘാടനം

കാതിയാളം: എസ്‌.എസ്‌.എൽ.സി, പ്ലസ്ടു വിദ്യാർഥികൾക്കായി എസ്.െഎ.ഒ ഒരുക്കുന്ന 'ഹൗ ടു ഫേസ്‌ എക്സാം' പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം 'സെലിബ്രേറ്റ്‌ എക്സാം, എൻജോയ് ടെൻഷൻ' എന്ന തലക്കെട്ടിൽ കാതിയാളം തനിമ സ​െൻററിൽ സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി മുഹ്സിൻ ഗഫൂർ ഉദ്ഘാടനം ചെയ്തു. എസ്‌.ഐ.ഒ കൊടുങ്ങല്ലൂർ ഏരിയ പ്രസിഡൻറ് അഷ്ഫാഖ്‌ അഹമ്മദ്‌ അധ്യക്ഷത വഹിച്ചു. സിജി ജൂനിയർ റിസോഴ്സ്‌ പേഴ്സൻ സിറാജ്‌ കൊല്ലത്ത്‌വീട്ടിൽ പഠന ക്ലാസ് നയിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എഗ്രേഡ് നേടിയ വിദ്യാർഥികൾക്ക് സമ്മാനം വിതരണം ചെയ്തു. ജമാഅത്തെ ഇസ്ലാമി എറിയാട്‌ ഏരിയ പ്രസിഡൻറ് സാലിഹ്‌, ജി.ഐ.ഒ കൊടുങ്ങല്ലൂർ ഏരിയ പ്രസിഡൻറ് ഐഷ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് ഷെഹീം കാതിയാളം സ്വാഗതവും യൂനിറ്റ്‌ സെക്രട്ടറി ജലാൽ മുഹമ്മദ്‌ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.