പകലിന്​ സമാനമായ ചൂട്​ രാത്രിയിലും വരുന്നു

തൃശൂർ: കുതിച്ചുയരുന്ന പകൽ ചൂടിന് സമാനമായ ചൂട് രാത്രിയിലും വരുന്നു. നിലവിൽ രാത്രി തണുപ്പുണ്ടെങ്കിലും ക്രമേണ കുറയുകയാണ്. പൊതുവെ ഡിസംബർ മുതൽ ഫെബ്രുവരി വരെ രാത്രി തണുപ്പാണ് അനുഭവെപ്പടുന്നത്. എന്നാൽ കാലാവസ്ഥ വ്യതിയാനത്തി​െൻറ ഫലമായി ഫെബ്രുവരി 10ഒാടെ രാത്രി ചൂടിന് വഴിമാറും. 34 മുതൽ 35 വെര ഡിഗ്രി െസൽഷ്യസ് പകൽ ചൂടാണ് നിലവിലുള്ളത്. ഇത് ഫെബ്രുവരി പകുതിയോടെ 35-36 നും മുകളിൽ ഉയരാൻ ഇടയുണ്ടെന്ന് കാലാവസ്ഥ വ്യതിയാന ഗവേഷകൻ ഡോ. സി.എസ്. ഗോപകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷത്തെ വരൾച്ചക്കു ശേഷം ഇക്കുറി ശരാശരി മഴ സാേങ്കതികമായി മാത്രമാണ് കേരളത്തിൽ ലഭിച്ചത്. 2040 മി.മീ കിേട്ടണ്ടിടത്ത് 1857.4 മാത്രമാണ് മാനം കനിഞ്ഞത്. അതിവർഷമുണ്ടായിെല്ലന്ന് മാത്രമല്ല 182.6 മി.മീ കുറവാണുണ്ടായത്. കലാവസ്ഥ വകുപ്പി​െൻറ കണക്ക് അനുസരിച്ച് 19 ശതമാനം വരെ മഴ കുറവുണ്ടായാൽ ശരാശരിയായി കണക്കാക്കുകയാണ് പതിവ്. തുലാവർഷത്തിലും ഇത് തെന്ന സംഭവിച്ചു. ഒക്ടോബർ, നവംബർ മാസങ്ങളിലെ തുലാവർഷത്തിൽ 15 ശതമാനത്തി​െൻറ കുറവും ഉണ്ടായി. 443 മി.മീ പകരം 384 മി.മീറ്റർ മാത്രമാണ് ലഭിച്ചത്. 59 മി.മീ കുറവ്. അതിനിടെ ഒാഖി ചുഴലിക്കാറ്റി​െൻറ പശ്ചാത്തലത്തിൽ തെക്കൻ ജില്ലകളിൽ തുലാമഴ അധികം ലഭിച്ചിരുന്നു. പത്തനംതിട്ട (49), കൊല്ലം (18), എറണാകുളം (15), കോട്ടയം (15), തിരുവനന്തപുരം (12.5) ജില്ലകളിലാണ് അധിക മഴ ലഭിച്ചത്. മധ്യ,വടക്കൻ ജില്ലകളിലും ഹൈറേഞ്ചുകളിലും മഴ വല്ലാതെ കുറഞ്ഞു. ഇത് ഡിസംബറിൽ തന്നെ പകൽചൂട് കൂട്ടുന്ന സാഹചര്യമുണ്ടാക്കി. ചൂട് ഏറുന്നതോടെ സംസ്ഥാനത്തെ ഉൾനാടൻ ജലാശയങ്ങൾ വറ്റുകയാണ്. ഒപ്പം കിണറുകളിലും കുളങ്ങളിലും വെള്ളം താഴുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.