സാംസ്​കാരിക കൈപുസ്​തകം തലവേദനയായി ^അക്കാദമി പ്രസിഡൻറ്​

സാംസ്കാരിക കൈപുസ്തകം തലവേദനയായി -അക്കാദമി പ്രസിഡൻറ് തൃശൂർ: സാഹിത്യ അക്കാദമി പുറത്തിറക്കുന്ന സാംസ്കാരിക കൈപുസ്തകം തലവേദനയായിയെന്ന് അക്കാദമി പ്രസിഡൻറ് വൈശാഖൻ അഭിപ്രായപ്പെട്ടു. കൈപുസ്തകത്തിൽ നിരവധി തെറ്റുകൾ കടന്നുകൂടിയത് ശ്രദ്ധയിൽ പെടുത്തിയപ്പോൾ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണയും ഇതുപോലെ തെറ്റ് സംഭവിച്ചു. ഇത്തവണ രണ്ട് പണ്ഡിതരെയാണ് ഇതി​െൻറ ചുമതല ഏൽപിച്ചത്. ഇങ്ങനെയാണെങ്കിൽ ഇത് ഇറക്കാതിരിക്കുകയാണ് നല്ലത്. അടുത്ത തവണ നാല് േപരെ നിയോഗിച്ച് തെറ്റുകൂടാതെ ഇറക്കാൻ ശ്രമിക്കാം. രണ്ട് പേർ കൈപുസ്തകത്തി​െൻറ ചുമതലക്കും രണ്ടു പേർ അത് അന്തിമ പരിശോധനക്കും. അങ്ങനെയെങ്കിലും തെറ്റില്ലാതെ ഇറക്കാൻ പറ്റുമോ എന്നു നോക്കെട്ട. ഇത് ആധികാരിക രേഖയാണ്. ഒരിക്കലും തെറ്റ് വന്നു കൂടാത്തതുമാണ് -അദ്ദേഹം പറഞ്ഞു. അക്കാദമിയുടെ കൈപുസ്തകത്തിൽ നിരവധി തെറ്റുകൾ കടന്നു കൂടിയത് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. എം.എൻ. വിജയൻ മാസ്റ്ററുടെ ചരമ ദിനം രണ്ടു തീയതികളിലായാണ് പ്രസിദ്ധീകരിച്ചത്. ഒരാഴ്ച്ചക്കിടെ രണ്ടു തവണ വിജയൻ മാഷ് മരിച്ചതായി കൈപുസ്തകം പറയുന്നതായി 'മാധ്യമം' ചൂണ്ടിക്കാണിച്ചിരുന്നു. അതിനിടെ പു.ക.സ നേതാവിനെ അക്കാദമി നിർവാഹക സമിതിയിൽ ഉൾപ്പെടുത്തിയതിൽ തെറ്റില്ലെന്ന് അക്കാദമി സെക്രട്ടറി കെ.പി. മോഹനൻ പറഞ്ഞു. ഇതുസംബന്ധിച്ച മാധ്യമ വാർത്ത ശ്രദ്ധയിൽ പെടുത്തിയപ്പോൾ മറുപടി പറയുകയായിരുന്നു അദ്ദേഹം. നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചാണ് നിർവാഹക സമിതിയിൽ അംഗങ്ങളെ എടുത്തത്. എന്നാൽ അതിനപ്പുറത്തുള്ളവർ പാടില്ല എന്നും പറയുന്നില്ല. കഴിഞ്ഞ ഭരണ സമിതിയിൽ മാനദണ്ഡങ്ങൾക്കപ്പുറത്തുള്ള മൂന്ന് പേർ ഉൾപ്പെട്ടിരുന്നു. ഇപ്പോൾ എടുത്ത വ്യക്തി മികച്ച സംഘാടകനാണ്-അദ്ദേഹം ന്യായീകരിച്ചു. മാർച്ച് ഒന്ന് മുതൽ 10 ദിവസം കൊച്ചിയിൽ ബോൾഗാട്ടി പാലസിൽ അന്താഷ്ട്ര സാഹിേത്യാത്സവം നടക്കും. 19 രാജ്യങ്ങളിൽ നിന്ന് പ്രതിനിധികളുണ്ടാവും. ഇതുമായി ബന്ധപ്പെട്ട് മറൈൻ ഡ്രൈവിൽ പുസ്തകോത്സവവും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.