ഇ.സി. സൈമൺ മാസ്​റ്റർ അനുസ്മരണം

കാര: ജീവിതത്തിൽ സ്വീകരിച്ച ആദർശത്തോട് തികഞ്ഞ കൂറും ആത്മാർഥതയും പുലർത്തിയ വിനയാന്വിതനായ വ്യക്തിത്വമായിരുന്നു ഇ.സി. സൈമൺ മാസ്റ്റർ എന്ന മുഹമ്മദ് ഹാജിയെന്ന് ജമാഅത്തെ ഇസ്ലാമി അസിസ്റ്റൻറ് അമീർ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. കാതിയാളം മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ഇ.സി. സൈമൺ മാസ്റ്റർ അനുസ്മരണ യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവിക വേദഗ്രന്ഥങ്ങളിൽ അഗാധ പാണ്ഡിത്യം നേടിയ അദ്ദേഹം ഇസ്ലാം ആശ്ലേഷത്തിനു ശേഷവും സഹിഷ്ണുത നിറഞ്ഞ മാതൃകാപരമായ കുടുംബ ജീവിതം നയിച്ചു. ഗ്രന്ഥരചനയിലൂടെ സമൂഹത്തിന് മാർഗദർശനം നൽകാനും അദ്ദേഹത്തിന് സാധിച്ചു. സ്വന്തം ഗ്രന്ഥങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും വിമർശകർക്ക് യുക്തമായ മറുപടി നൽകാനും സൈമൺ മാസ്റ്റർക്ക് കഴിഞ്ഞെന്നും ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. മഹല്ല് പ്രസിഡൻറ് പി.എം.അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. എൻ.എ. മുഹമ്മദ് കാളത്തോട്, കാതിയാളം ജുമാമസ്ജിദ് ഖത്വീബ് പി. അശ്റഫ് മൗലവി, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് എൻ.എ. അഹമ്മദ് സാലിഹ്, എം.ബി. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. അനസ് നദ്വി ഖിറാഅത്ത് നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.