വിദ്യാർഥികൾ സ്വകാര്യ ബസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി

പെരുമ്പിലാവ്: വിദ്യാർഥികളെ കയറ്റാതെ പോകാൻ ശ്രമിച്ച സ്വകാര്യ ബസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. പെരുമ്പിലാവ് സ​െൻററിൽ ബുധനാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന 'അൽഫാസ്'ബസാണ് വിദ്യാർഥികൾ തടഞ്ഞത്. നിർത്തിയിട്ട ബസി​െൻറ വാതിൽ തുറക്കാൻ ബസ് ജീവനക്കാർ തയ്യാറാകാത്തത് വാക്കുതർക്കത്തിനും സംഘർഷത്തിനും ഇടയാക്കി. അതിനിടെ വാതിലി​െൻറ ഗ്ലാസ് പൊട്ടിവീണു. തുടർന്ന് വാതിൽ തുറന്ന് വിദ്യാർഥികളെ കയറ്റിയെങ്കിലും അൻസാർ സ്കൂളിനു മുന്നിൽ ബസ് തിരിച്ച് കുന്നംകുളം പൊലീസ് സ്റ്റേഷനിലേക്ക് വന്നു. അതിനിടെ പാറയിൽ പള്ളിക്കു സമീപം വിദ്യാർഥികളെ ഇറക്കി വിട്ടു. പിന്നീട്‌ പതിനഞ്ചോളം വിദ്യാർഥികൾ സ്റ്റേഷനിലെത്തി പരാതി നൽകി. യാത്രക്കിടെ വിദ്യാർഥികളെ അസഭ്യം പറയുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായി ഇവർ പൊലീസിനോട് പറഞ്ഞു. ബസി​െൻറ സൈഡ് ഗ്ലാസും എയർ ഡോറി​െൻറ ഗ്ലാസും വിദ്യാർഥികൾ തകർത്തതായി ബസ് ജീവനക്കാർ പറഞ്ഞു. പെരുമ്പിലാവിൽ ദീർഘദൂര ബസുകൾ നിർത്തിയാലും വിദ്യാർഥികളെ കയറ്റാറില്ലെന്ന് ഇവർ പറഞ്ഞു. ജീവനക്കാരും വിദ്യാർഥികളും പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.