ഇർഫാൻ പഠാൻ ചേരമാൻ ജുമാമസ്ജിദ് സന്ദർശിച്ചു

മേത്തല: ഇന്ത്യൻ ക്രിക്കറ്റ് ടീമംഗമായിരുന്ന ഇർഫാൻ പഠാൻ കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദ് സന്ദർശിച്ചു. പള്ളിയെ കുറിച്ച് താൻ വളരെ നാളുകൾക്ക് മുമ്പേ കേട്ടിരുന്നുവെന്നും ഇന്ത്യയിലെ ആദ്യ ജുമാമസ്ജിദ് കൊടുങ്ങല്ലൂർ ചേരമാൻ പള്ളിയാണെന്ന് പിതാവ് തന്നെയും സഹോദരൻ യൂസഫ് പഠാനെയും പറഞ്ഞ് പഠിപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. കൊടുങ്ങല്ലൂരിൽ സ്വകാര്യ സന്ദർശനത്തിനെത്തിയ ഇർഫാൻ പഠാൻ പ്രത്യേക താൽപര്യമെടുത്താണ് ചേരമാൻ മസ്ജിദ് കാണാനെത്തിയത്. പള്ളിയിൽ പ്രാർഥന നടത്തിയ പഠാൻ മസ്ജിദി​െൻറ ചരിത്രം ചോദിച്ചറിയുകയും ആരാധകരുമൊത്ത് ചിത്രവുമെടുത്താണ് മടങ്ങിയത്. കുടുംബസമേതം താൻ ഒരിക്കൽ കൂടി ചേരമാൻ പള്ളിയിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. മഹല്ല് പ്രസിഡൻറ് ഡോ. പി.എ. മുഹമ്മദ് സഈദ്, സെക്രട്ടറി എസ്.എ. അബ്ദുൽ കയ്യും, ഇമാം സൈഫുദ്ദിൻ ഖാസ്മി, അഡ്മിനിസ്ട്രേറ്റർ ഇ.ബി. ഫൈസൽ, റിട്ടേണിങ് ഓഫിസർ സി.വൈ. സലിം, കമ്മിറ്റി അംഗം കെ.എ. അബ്ദുൽ കരിം എന്നിവർ ചേർന്ന് പഠാനെ സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.