പുഴ മെലിയുന്നതിൽ അസ്വാഭാവികതയില്ലെന്ന്​ വിദഗ്​ധർ

തൃശൂർ: പുഴ മെലിയുന്നതിൽ അസ്വാഭാവികതയില്ലെന്ന് വിദഗ്ധർ. ആഗസ്റ്റ് 14, 15, 16 ദിവസങ്ങളിൽ കേരളത്തെ മുക്കിയ പ്രളയം ഉണ്ടായെങ്കിലും 20ന് ശേഷം കേരളത്തിലെ മിക്ക ഇടങ്ങളിലും നല്ലമഴ ലഭിച്ചില്ല. ഇൗ സാഹചര്യത്തിലും കടലിലേക്ക് നീരൊഴുക്ക് തുടരുകയാണ്. കരകവിഞ്ഞൊഴുകിയ പുഴകൾക്ക് സുഖമമായി കടലിലേക്ക് ഒഴുകാനുള്ള അവസരമാണ് പ്രളയം നൽകിയത്. സ്വാഭാവികമായി ഇത് വെള്ളം കുറയുന്നതിന് ഇടയാക്കിയിട്ടുണ്ട്. പൂർണചന്ദ്ര ദിനങ്ങളിൽ വേലിയേറ്റത്തിനൊപ്പം വേലിയിറക്കത്തിനും സാധ്യതയേറെയാണ്. വേലിയിറക്കത്തിൽ കടൽ കൂടുതൽ വലിയാറുണ്ട്. ഇതോടെ നദികളിലെ ജലം കൂടുതൽ കടലിേലക്ക് ആകർഷിക്കപ്പെടുക സ്വാഭാവികമാണ്. ഒഴുക്കിന് തടസ്സങ്ങൾ ഇല്ലാതായതോടെ കടലിലേക്ക് കൂടുതൽ ഒഴുക്കുണ്ടാകുന്നത് പുഴ മെലിയാൻ കാരണമാണ്. മഴവെള്ളത്തോടൊപ്പം ഭൂഗർഭജലവും കൂടിയാണ് പുഴകളിലെ ജലേസ്രാതസ്സ്. മേയ് മുതൽ ഡിസംബർ വരെ മാസങ്ങളിൽ കേരളത്തിൽ മഴ ലഭിക്കുന്നുണ്ട്. ജനുവരി മുതൽ ഏപ്രിൽ വരെ മാത്രമാണ് ഭൂഗർഭജലത്തെ പുഴകൾ ആശ്രയിക്കുന്നത്. എന്നാൽ മഴവെള്ളം ശേഖരിക്കാൻ ആവശ്യമായ ഭൗമഘടന കേരളത്തിലെ പുഴകൾക്കില്ല. പുഴയുടെ അന്തർഭാഗങ്ങളിൽ കളിമണ്ണ് അടങ്ങിയ ഭൂപ്രകൃതിയാണ് ഉണ്ടായിരുന്നതെങ്കിൽ വെള്ളം ശേഖരിക്കാനാവുമായിരുന്നു. വൃഷ്ടിപ്രദേശങ്ങളിലെ മഴക്കുറവും ഒപ്പം ഡാമുകൾ അടച്ചതും വെള്ളം കുറഞ്ഞതി​െൻറ മറ്റൊരു കാരണമാണ്. കാര്യങ്ങൾ ഇങ്ങനെ ആണെങ്കിലും വിവിധ ജില്ലകളിൽ ഇക്കാര്യം പരിശോധിക്കാൻ ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ ജലവിദഗ്ധരുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്താനൊരുങ്ങുകയാണ് ജലസേചന വകുപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.