തൃശൂർ: കേരളം അഭിമുഖീകരിച്ച പ്രളയകാലത്തെക്കുറിച്ച് ഫീച്ചർ ഡോക്യുമെൻററി ഒരുങ്ങുന്നു. ബയോസ്ക്കോപ്പ് എന്ന സിനിമയിലൂടെ ദേശീയ അവാർഡ് സ്വന്തമാക്കിയ കെ.എം. മധുസൂദനനാണ് പ്രളയം എന്ന് പേരിട്ട സിനിമ സംവിധാനം ചെയ്യുന്നത്. വെള്ളപ്പൊക്കത്തിൽ യാതനകളനുഭവിച്ച സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെയാണ് കഥ പറയുന്നത്. കഴിഞ്ഞ ആഴ്ച കുട്ടനാട് വെച്ച് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സാങ്കേതിക രംഗത്തെ പ്രശസ്തരായ എം.ജെ. രാധാകൃഷ്ണൻ, രാജീവ് രവി എന്നിവർ ചിത്രത്തിനുവേണ്ടി കാമറ ചലിപ്പിക്കും. ഹരികുമാറാണ് സൗണ്ട് എൻജിനീയർ. പ്രളയകാലത്ത് കാമറയിലോ മൊബൈൽ കാമറയിലോ പകർത്തിയ ദൃശ്യങ്ങൾ കൈവശമുള്ളവർ അയച്ചുതരികയാണെങ്കിൽ അവരുടെ പേര് വെച്ചുകൊണ്ടുതന്നെ സിനിമയിൽ ഉപയോഗിക്കാൻ താൽപര്യമുണ്ടെന്ന് സംവിധായകൻ അറിയിച്ചു. ഈ ചിത്രത്തിൽ നിന്നും ലഭിക്കുന്ന പണം പൂർണമായും കേരളത്തിെൻറ പുനർ നിർമാണ പ്രവർത്തനങ്ങൾക്കായിരിക്കും ഉപയോഗിക്കുക. ക്ലിപ്പിങ്സ് അയക്കാൻ താൽപര്യമുള്ളവർ 8129792531 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംവിധായകൻ കെ.എം. മധുസൂദനൻ, ഫിലിം സൊസൈറ്റി പ്രവർത്തകനായ കെ.എൽ. ജോസ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.