സി.പി.എം ദേശീയ കക്ഷിയായി തുടരാൻ സഹായിച്ചത്​ വാജ്​പേയി -പി.എസ്​. ശ്രീധരൻപിള്ള

തൃശൂർ: ദേശീയ പാർട്ടിയായി സി.പി.എം ഇന്ന് നിലനിൽക്കുന്നത് മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ സഹായം കാരണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ചിതാഭസ്മ നിമജ്ജന യാത്രക്ക് തൃശൂരിൽ നൽകിയ സ്വീകരണ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1999ലെ തെരഞ്ഞെടുപ്പിൽതന്നെ ദേശീയ പാർട്ടി പദവി സി.പി.എമ്മിന് നഷ്ടപ്പെടേണ്ടതായിരുന്നു. കമ്യൂണിസ്റ്റ് നേതാക്കൾ വാജ്പേയിയെ കണ്ടു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥയിൽ വാജ്പേയ് മാറ്റം വരുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. തൃശൂർ കോർപറേഷൻ ഓഫിസിനു മുന്നിൽ തയാറാക്കിയ വേദിക്കു സമീപം ശ്രീധരൻപിള്ളയിൽനിന്ന് ജില്ല പ്രസിഡൻറ് എ. നാഗേഷ് ചിതാഭസ്മ കലശം ഏറ്റുവാങ്ങി. തുടർന്ന് വാജ്പേയിയുടെ ഛായാചിത്രത്തിനു മുന്നിൽ സ്ഥാപിച്ചു. പ്രവർത്തകർ കലശത്തിൽ പുഷ്പാർച്ചന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.